Image

നിയുക്ത ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ എസ്‌.ബി ആന്‍ഡ്‌ അസംപ്‌ഷന്‍ അലുംമ്‌നിയുടെ ആശംസകള്‍

ജോയിച്ചന്‍ പുതുക്കുളം Published on 31 May, 2011
നിയുക്ത ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ എസ്‌.ബി ആന്‍ഡ്‌ അസംപ്‌ഷന്‍ അലുംമ്‌നിയുടെ ആശംസകള്‍
ഷിക്കാഗോ: ആഗോള സീറോ മലബാര്‍ സഭ പ്രാര്‍ത്ഥിച്ചതും, പ്രതീക്ഷിച്ചതും, വിജ്ഞാനവും വിവേകവും ജീവിത വിശുദ്ധിയും ആദ്ധ്യാത്മികതയുടെ നിറകുടവുമായ ഒരു നല്ല ഇടയനെ മേജര്‍ ആര്‍ച്ച്‌ ബിഷപ്പായി ലഭിക്കണമെന്നതായിരുന്നു. അതിനൊട്ടും കുറവില്ലാതെ ഒരു ദൈവീക പദ്ധതിയും നിമിത്തവുമെന്നപോലെ സഭയ്‌ക്ക്‌ വന്നുകിട്ടിയ ഒരു പുണ്യഭാഗ്യം ഉദയം ചെയ്‌ത ഒരു പുണ്യദിനംതന്നെയായിരുന്നു ഇതിന്റെ പ്രഖ്യാപനം നടന്ന 2011 മെയ്‌ 24.

വളരെ വേഗത്തില്‍ ഏവര്‍ക്കും പ്രിയങ്കരനായി മാറാന്‍ കഴിയുന്ന അത്യുജ്ജ്വല വ്യക്തിപ്രഭാവമുള്ള വ്യക്തിത്വത്തിന്റെ ഉടമ. മറ്റുള്ളവരുടെ ഹൃദയത്തില്‍ സ്ഥാനംപിടിക്കുക ജീവിത ആപ്‌തവാക്യമായി തന്റെ ആത്മീയ ജീവിതത്തിലും, സഭാ ശുശ്രൂഷയിലും അപ്പാടെ പകര്‍ത്തിയ പുണ്യ ആത്മീയ ആചാര്യന്‍. ഒരു യുഗത്തിന്റെ തന്നെ ഇതിഹാസം രചിച്ചുകൊണ്ട്‌ സീറോ മലബാര്‍ സഭയുടെ അമരക്കാരനായിരിക്കുന്നതില്‍ എസ്‌.ബി ആന്‍ഡ്‌ അസംപ്‌ഷന്‍ അലുംമ്‌നി അസോസിയേഷന്റെ ഷിക്കാഗോ ചാപ്‌റ്റര്‍ അഭിമാനംകൊള്ളുന്നു.

ലാളിത്യത്തിന്റേയും നന്മയുടേയും സന്മനസിന്റേയും സമവായത്തിന്റേയും ഒത്തൊരുമയുടേയും ഉത്തമ മാതൃകയുടെ ദൂതുവാഹകനുമായ എസ്‌.ബി കോളജ്‌ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി പടികയറിയിരിക്കുന്നു.

ലോകമെമ്പാടുമുള്ള 40 ലക്ഷത്തോളം വരുന്ന സീറോ മലബാര്‍ സഭാ വിശ്വാസികളുടെ ആത്മീയകാര്യങ്ങളും സഭയെത്തന്നെയും നേരായ വഴിയില്‍ ഒത്തൊരുമയോടെ നടത്താനും അതിന്റെ മതാത്മകവും, സാമൂഹിക ദര്‍ശനങ്ങള്‍ക്കുംവേണ്ടിയും പ്രവര്‍ത്തിക്കുവാന്‍ ചേരിചേരാ നയത്തിലൂടെയും സമവായത്തിലൂടെയും സഭയെ പുതിയ മാനങ്ങളിലേക്കും, ഉയരങ്ങളിലേക്കും നയിക്കുന്ന ശക്തമായ ഒരു നേതൃത്വത്തിനു ചുക്കാന്‍ പിടിക്കാന്‍ വലിയ ഇടയന്‌ കഴിയട്ടെ എന്ന്‌ ചങ്ങനാശേരി എസ്‌.ബി ആന്‍ഡ്‌ അസംപ്‌ഷന്‍ അലുംമ്‌നി അസോസിയേഷന്‍ ഷിക്കാഗോ ചാപ്‌റ്റര്‍ നിയുക്ത മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ ഹൃദയപൂര്‍വ്വം ആശംസിക്കുകയും അദ്ദേഹത്തന്‌ ലഭിച്ച സ്ഥാനലബ്‌ദിയെ അഭിനന്ദിക്കുകയും ചെയ്യുന്നു. ആന്റണി ഫ്രാന്‍സീസ്‌ വടക്കേവീട്‌ അറിയിച്ചതാണിത്‌
നിയുക്ത ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ എസ്‌.ബി ആന്‍ഡ്‌ അസംപ്‌ഷന്‍ അലുംമ്‌നിയുടെ ആശംസകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക