Image

മമ്മൂട്ടിയ്ക്കുവേണ്ടി നാല് സംവിധായകര്‍ ഒന്നിയ്ക്കുന്നു

സ്വന്തം ലേഖകന്‍ Published on 21 September, 2013
മമ്മൂട്ടിയ്ക്കുവേണ്ടി നാല് സംവിധായകര്‍ ഒന്നിയ്ക്കുന്നു
മമ്മൂട്ടിയെ നായകനാക്കി ഒരേകടല്‍ എന്ന ഹിറ്റ് ചിത്രമൊരുക്കിയ സംവിധായകന്‍ ശ്യാമപ്രസാദ് മെഗാസ്റ്റാറിനെ നായകനാക്കി അടുത്തിടെയാണ് തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചത്. ടാക്‌സിയെന്ന് പേരിട്ടിരിക്കുന്ന ചിത്ത്രില്‍ ഒരു ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നതെന്നാണ് സൂചന.

ഒട്ടേറെ പ്രത്യകതകളുമായിട്ടാണ് ടാക്‌സിയെത്തുകയെന്നാണ് കേള്‍ക്കുന്നത്. ചിത്രത്തിന് വേണ്ടി ശ്യാമപ്രസാദിനെക്കൂടാതെ മറ്റ് മൂന്ന് സംവിധായകര്‍ കൂടി ജോലിചെയ്യുന്നുണ്ടെന്നുള്ളതാണ് ഒരു പ്രധാന സവിശേഷത. വികെ പ്രകാശ്, കമല്‍, അഞ്ജലി മേനോന്‍ എന്നിവരാണ് ടാക്‌സിയില്‍ ഒന്നിയ്ക്കുന്ന മറ്റ് സംവിധായര്‍. അഞ്ജലി മേനോനാണ് ടാക്‌സിയ്ക്കുവേണ്ടി തിരക്കഥയൊരുക്കുന്നത്. ശ്യാമപ്രസാദും കമലും വികെ പ്രകാശും ചേര്‍ന്നായിരിക്കും ടാക്‌സിയ്ക്ക് ദൃശ്യാവിഷ്‌കാരം നല്‍കുക. ചിത്രത്തില്‍ നായകന്‍ മമ്മൂട്ടിയാണെന്നകാര്യം പ്രഖ്യാപിച്ചുകഴിഞ്ഞെങ്കിലും മറ്റ് താരങ്ങളെയൊന്നും ഇതുവരെ തീരുമാനിച്ചിട്ടില്ല.

മലയാളസിനിമയില്‍ വലിയ മാറ്റങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന കാലമാണിത്. രഞ്ജിത്തിന്റെ നേതൃത്വത്തില്‍ ഒരുങ്ങിയ കേരള കഫേയെന്ന ചിത്രത്തിന് ശേഷം ചലച്ചിത്രലോകം ആന്തോളജിയെന്ന ആശയത്തിന്റെ സ്വീകാര്യത മനസിലാക്കുകയും ഇതിന് പിന്നാലെ അഞ്ചു സുന്ദരികള്‍, ഡി കമ്പനി എന്നീ ആന്തോളജികള്‍ തിയേറ്ററുകളിലെത്തുകയും ചെയ്തു.

ഇവയിലെല്ലാം വിവിധ സംവിധായകരും തിരക്കഥാകൃത്തുക്കളുമെല്ലാം ഒത്തുചേര്‍ന്നാണ് പ്രവര്‍ത്തിച്ചത്. മുമ്പ് ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് എന്ന ചിത്രത്തിന് വേണ്ടി പ്രിയദര്‍ശന്‍, സിദ്ദിഖ്‌ലാല്‍, സിബി മലയില്‍ എന്നിവര്‍ എല്ലാം ഒന്നിച്ചതുപോലെയാകും ടാക്‌സിയും ഒരുങ്ങുക.

മമ്മൂട്ടിയ്ക്കുവേണ്ടി നാല് സംവിധായകര്‍ ഒന്നിയ്ക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക