Image

പുരുഷന്മാരുടെ പ്രത്യുല്‍പാദന ശേഷിയെ ബാധിക്കുന്ന ജീന്‍ കണ്ടെത്തി

Published on 22 September, 2013
പുരുഷന്മാരുടെ പ്രത്യുല്‍പാദന ശേഷിയെ ബാധിക്കുന്ന ജീന്‍ കണ്ടെത്തി
മെല്‍ബണ്‍: പുരുഷന്മാരുടെ പ്രത്യുല്‍പാദന ശേഷിയെ ബാധിക്കുന്ന എസ്.എല്‍.ഐ.ആര്‍.പി ജീനുകള്‍ കണ്ടെത്തി. പശ്ചിമ ആസ്ട്രേലിയയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സിലെ ശാസ്ത്രജ്ഞരാണ് കണ്ടെത്തലുകള്‍ക്ക് പിന്നില്‍.

സ്തനാര്‍ബുദത്തിനും പ്രോസ്റ്റേറ്റ് കാന്‍സറിനും കാരണമാകുന്ന അതേ ജീനുകള്‍ തന്നെയാണ് പുരുഷ പ്രത്യുല്‍പാദന ശേഷിയേയും ബാധിക്കുന്നത് എന്നാണ് പുതിയ കണ്ടെത്തല്‍.

എസ്.എല്‍.ഐ.ആര്‍.പി ജീനുകള്‍ കുത്തിവെച്ച എലികളില്‍ പ്രത്യുല്‍പാദന ശേക്ഷി തീരെ കുറഞ്ഞതായി ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രഫ. ഷെയിന്‍ കോളി പറഞ്ഞു. അപകടകാരികളായ എസ്.എല്‍.ഐ.ആര്‍.പി ജീനുകളെ ‘നോക്ക്ഔ്’ ജീനുകളെന്നും വിളിക്കാറുണ്ട്.
പുരുഷന്മാരില്‍ നടത്തിയ ഗവേഷണത്തില്‍ നോക്ക്ഔ് ജീനുകള്‍ കൂടുതലായുള്ള പുരുഷന്മാര്‍ക്ക് പ്രത്യുല്‍പാദന ശേഷി കുറവാണെന്ന് കണ്ടെത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക