Image

വിയന്നയില്‍ മാര്‍ ജോര്‍ജ്‌ പള്ളിപറമ്പിലിന്‌ സ്വീകരണം നല്‍കി

ജോജോ പാറയ്‌ക്കല്‍ Published on 14 October, 2011
വിയന്നയില്‍ മാര്‍ ജോര്‍ജ്‌ പള്ളിപറമ്പിലിന്‌ സ്വീകരണം നല്‍കി
വിയന്ന: സലേഷ്യന്‍ രൂപതയായ മിയാവോയുടെ പിതാവ്‌ മാര്‍ ജോര്‍ജ്‌ പള്ളിപറമ്പിലിന്‌ വിയന്നയില്‍ ഇന്ത്യന്‍ കാത്തലിക്‌ കമ്യൂണിറ്റി സ്വീകരണം നല്‍കി. കമ്യൂണിറ്റി കണ്‍വീനര്‍ ജോസഫ്‌ ഒലിമലയില്‍ ബൊക്കെ നല്‍കി അദ്ദേഹത്തെ സ്വീകരിച്ചു.

തുടര്‍ന്ന്‌ കോട്ടയം അതിരൂപതയുടെ ശതാബ്‌ദിയാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ കാത്തലിക്‌ കമ്യൂണിറ്റി നടത്തിയ നന്ദിയര്‍പ്പണബലിയില്‍ ബിഷപ്പ്‌ മുഖ്യകാര്‍മികനായി പങ്കെടുത്തു. കമ്യൂണിറ്റി ചാപ്ലയിന്‍ ഫാ ഡോ തോമസ്‌ താണ്ടപ്പിള്ളി സഹകാര്‍മികനായിരുന്നു.
വിയന്നയില്‍ മാര്‍ ജോര്‍ജ്‌ പള്ളിപറമ്പിലിന്‌ സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക