Image

സൂര്യാ ഫെസ്‌റ്റിവല്‍: ടിക്കറ്റ്‌ വിതരണം ഉദ്‌ഘാടനം ചെയ്‌തു

രാജന്‍ ദേവസ്യ Published on 14 October, 2011
സൂര്യാ ഫെസ്‌റ്റിവല്‍: ടിക്കറ്റ്‌ വിതരണം ഉദ്‌ഘാടനം ചെയ്‌തു
അയര്‍ലന്‍ഡ്‌: അയര്‍ലന്‍ഡിലെ കലാ സാംസ്‌കാരിക സംഘടനയായ മലയാളവും വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ്‌ പ്രൊവിന്‍സും സംയുക്‌തമായി വേദിയൊരുക്കുന്ന 2011-ലെ സൂര്യാ ഫെസ്‌റ്റിവലിന്റെ ടിക്കറ്റ്‌ വിതരണം യൂറേഷ്യാ സൂപ്പര്‍ മാര്‍ക്കറ്റിന്റെ മാനേജിങ്‌ പാര്‍ട്‌നര്‍ സുദാന്‍ഷ്‌ വര്‍മയ്‌ക്ക്‌ ആദ്യ ടിക്കറ്റ്‌ നല്‍കി മലയാളത്തിന്റെയും ഡബ്ല്യുഎംസി (ല്‍പ്പങ്ക) യുടെയും പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ടോണി മാനുവല്‍ ഉദ്‌ഘാടനം ചെയ്‌തു.

നവംബര്‍ 27 ഞായറാഴ്‌ച വൈകിട്ട്‌ ആറിന്‌ ബ്ലാഞ്ചര്‍ട്‌സ്‌ ടൗണ്‍ ഷോപ്പിങ്‌ സെന്ററിലുള്ള ക്രൗണ്‍പ്ലാസാ ഹോട്ടലിന്റെ ഓഡിറ്റോറയിത്തിലായിരിക്കും സൂര്യാ ഫെസ്‌റ്റിവല്‍ അരങ്ങേറുന്നത്‌. സംഗീതത്തിനും നൃത്തത്തിനും ഒരുപോലെ പ്രാധാന്യം നല്‍കുന്ന സൂര്യാ ഫെസ്‌റ്റിവലില്‍ ഇത്തവണ പ്രശസ്‌തരായ ഏഴു കലാകാരന്മാരും കലാകാരികളുമാണ്‌ പങ്കെടുക്കുന്നത്‌. മഹാരാജാ സ്വാതിതിരുനാളിന്റെ പിന്‍തലമുറക്കാരിയും പ്രശസ്‌ത നര്‍ത്തകിയുമായ ഗോപികാ വര്‍മയുടെ മോഹിനിയാട്ടം, ഇഷാ സത്‌പതി-മാളബിക ജെന-ലോപമുദ്രാ ജെന എന്നിവരുടെ ഒഡീസി നൃത്തം, ഡോ വര്‍ഷാ അഗ്രവാള്‍, അസിത്‌ ഗോസ്വാമി സിതാറിലും ഒരുക്കുന്ന ജഗല്‍ബന്ദിയുമായിരിക്കും ഇത്തവണത്തെ പ്രത്യേക ഇനങ്ങള്‍.

കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ കൂടിയായ സൂര്യാ കൃഷ്‌ണമൂര്‍ത്തിയും സംഘത്തോടൊപ്പം ഡബ്ലിനിലെത്തുന്നുണ്ട്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌:
വി ഡി രാജന്‍ - 087057 3885
കെ അജിത്ത്‌ - 0876565449
പ്രദീപ്‌ ചന്ദ്രന്‍ - 0871390007
ടോണി മാനുവല്‍ - 0870608259
സെറിന്‍ ഫിലിപ്പ്‌ - 0879646100
ഷാജി അഗസ്‌റ്റിന്‍ - 0862450928
സൂര്യാ ഫെസ്‌റ്റിവല്‍: ടിക്കറ്റ്‌ വിതരണം ഉദ്‌ഘാടനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക