Image

മദ്യപാന സംസ്‌കാരം ഗുരുതര സാമൂഹികപ്രശ്‌നം: ബിഷപ് റവ. തോമസ് കെ. ഉമ്മന്‍

Published on 21 September, 2013
മദ്യപാന സംസ്‌കാരം ഗുരുതര സാമൂഹികപ്രശ്‌നം: ബിഷപ് റവ. തോമസ് കെ. ഉമ്മന്‍
കോട്ടയം: ട്രാഡയും ഓള്‍ കേരള ജോയിന്റ് ക്രിസ്ത്യന്‍ ടെമ്പറന്‍സ് മൂവ്‌മെന്റും സംയുക്തമായി നല്കുന്ന ഫാ. കുര്യാക്കോസ് പാറയ്ക്കല്‍ കോര്‍ എപ്പിസ്‌കോപ്പ മെമ്മോറിയല്‍ അവാര്‍ഡ് തലശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. മാത്യു എം. ചാലിലിനു സമ്മാനിച്ചു. ഇന്നലെ രാവിലെ മാങ്ങാനം ട്രാഡ ഹാളില്‍ നടന്ന ചടങ്ങില്‍ അഖില കേരള മദ്യവര്‍ജന സമിതി പ്രസിഡന്റ് ബിഷപ് റവ. തോമസ് കെ. ഉമ്മനാണ് അവാര്‍ഡ് സമ്മാനിച്ചത്. മദ്യത്തിനും മയക്കുമരുന്നിനുമെതിരേയുള്ള പ്രവര്‍ത്തനത്തിനാണു മോണ്‍. മാത്യു എം. ചാലിലിന് അവാര്‍ഡ്. 

കുടുംബങ്ങളിലെ മദ്യപാന സംസ്‌കാരം ഗുരുതരമായ സാമൂഹിക പ്രശ്‌നങ്ങളിലേക്കാണു കേരളത്തെ കൊണെ്ടത്തിക്കുന്നതെന്ന് അധ്യക്ഷപ്രസംഗം നടത്തിയ ബിഷപ് റവ. തോമസ് കെ. ഉമ്മന്‍ പറഞ്ഞു. മദ്യസംസ്‌കാരം ഒരു മരണസംസ്‌കാരമാണ്. കേരളം അനുദിനം ഇരുട്ടില്‍നിന്നു കൂരിരുട്ടിലേക്കു മാറിക്കൊണ്ടിരിക്കുകയാണെന്നും ബിഷപ് പറഞ്ഞു. 

ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി. റബര്‍ ബോര്‍ഡ് ഫാക്കല്‍റ്റി ഡിവിഷന്‍ ജോയിന്റ് ഡയറക്ടര്‍ എന്‍. രാജഗോപാല്‍ ബിരുദദാന സന്ദേശം നല്‍കി. ട്രാഡാ കോളജില്‍നിന്നും എംഎസ്ഡബ്ല്യു, എംഎസ്‌സി, എംഫില്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള യൂണിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ മന്ദിരം സൊസൈറ്റി സെക്രട്ടറി റവ.പ്രഫ. കെ.സി. മാത്യു വിതരണം ചെയ്തു. ആശ മാസികയുടെ പ്രകാശനവും ട്രാഡ കോളജ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ സയന്‍സിന്റെ ആശീര്‍വാദവും ഇതോടനുബന്ധിച്ചു നടന്നു. 

യോഗത്തില്‍ ഫാ. ജോര്‍ജ് കോലത്ത് അവാര്‍ഡ് എല്‍ദോ ബാബുവിനും, വെട്ടം തോമസ് മെമ്മോറിയല്‍ അവാര്‍ഡ് മാത്യു കുരുവിളയ്ക്കും ബിഷപ് റവ. തോമസ് കെ. ഉമ്മന്‍ സമ്മാനിച്ചു. ട്രാഡ സെക്രട്ടറി ഡോ. സിസ്റ്റര്‍ ജോവാന്‍ ചുങ്കപ്പുര, ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, റവ. തോമസ് പി. ജോര്‍ജ്, റവ. അലക്‌സ് പി. ഉമ്മന്‍, കോശി മാത്യു എന്നിവര്‍ പ്രസംഗിച്ചു.

മദ്യപാന സംസ്‌കാരം ഗുരുതര സാമൂഹികപ്രശ്‌നം: ബിഷപ് റവ. തോമസ് കെ. ഉമ്മന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക