മലയാളത്തില്‍ ന്യൂജനറേഷന്‍ തരംഗം സൃഷ്‌ടിച്ച അനൂപ് മേനോന്‍ തിരക്കഥയിലേക്ക്
അഭിനയിക്കാനെത്തുകയാണ് സുരേഷ് ഗോപി. ട്രിവാന്‍ഡ്രം ലോഡ്‌ജ്, ഹോട്ടല്‍
കാലിഫോര്‍ണിയ എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ അനൂപ്‌മേനോന്‍ തിരക്കഥയൊരുക്കുന്ന ദി
ഡോള്‍ഫിന്‍ ബാര്‍ എന്ന ചിത്രത്തിലാണ് സുരേഷ് ഗോപി നായകനാകുന്നത്. ആക്ഷന്‍ ഹീറോ
പരിവേഷമുള്ള സുരേഷ് ഗോപി തന്റെ ഇമേജ് മാറ്റിയെടുക്കുന്ന ചിത്രം
കൂടിയായിരിക്കുമിത്. ദി ഡോള്‍ഫിന്‍ ബാര്‍ എന്നാണ് ചിത്രത്തിന്റെ പേര്.
എറണാകുളം ജില്ലയിലെ പ്രമുഖ ബാറാണ് ഡോള്‍ഫിന്‍ ബാര്‍. അതിന്റെ ഉടമസ്ഥനാണ്
സുരേഷ് ഗോപി അവതരിപ്പിക്കുന്ന കഥാപാത്രം. ഒരു ബാര്‍ ഉടമക്ക് നേരിടുന്ന
പ്രശ്‌നങ്ങളുടെ ഹാസാത്യത്മകമായ അവതരണമാണ് ഡോള്‍ഫിന്‍ ബാര്‍ എന്ന ചിത്രം. സൈജു
കുറുപ്പ്, അനൂപ് മേനോന്‍ എന്നിവരും സുരേഷ് ഗോപിക്കൊപ്പം ഈ ചിത്രത്തില്‍
അഭിനയിക്കുന്നു. ദീപനാണ് ചിത്രത്തിന്റെ സംവിധായകന്‍.
കരിയറില്‍
ഹാസ്യനായകനായി വളരെ കുറച്ച് കഥാപാത്രങ്ങളെ സുരേഷ്‌ഗോപി അവതരിപ്പിച്ചിട്ടുള്ളു.
ഹാസ്യനായകനായി സുരേഷ് ഗോപി അഭിനയിച്ച സിനിമകള്‍ പരാജയങ്ങളുമായിരുന്നു. അതുകൊണ്ട്
തന്നെ ആക്ഷന്‍ ഹീറോ - പോലീസ് ഇമേജ് ബ്രേക്ക് ചെയ്‌ത് കരിയറില്‍ പുതിയൊരു താളം
കണ്ടെത്താന്‍ സുരേഷ് ഗോപിക്ക് പലപ്പോഴും കഴിഞ്ഞിരുന്നില്ല. രഞ്‌ജി പണിക്കര്‍
ആക്ഷന്‍ കഥാപാത്രങ്ങളിലൂടെയാണ് എന്നും സുരേഷ് ഗോപി പ്രേക്ഷക മനസില്‍ നിറഞ്ഞു
നിന്നിരുന്നത്. പിന്നീട് ആക്ഷന്‍ റോളുകള്‍ ആവര്‍ത്തനങ്ങളായപ്പോള്‍ സിനിമയില്‍
നിന്നും മാറി നില്‍ക്കേണ്ടി വന്നു സുരേഷ് ഗോപിക്ക്. ഇപ്പോള്‍ മിനിസ്‌ക്രീനില്‍
നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന പരിപാടിയിലൂടെ പ്രേക്ഷക ഹൃദയങ്ങള്‍ വീണ്ടും
കിഴടക്കിയിരുന്നു സുരേഷ്‌ഗോപി. വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുമ്പോള്‍
സുരേഷ്‌ഗോപിക്ക് വേറിട്ട ഒരു തുടക്കമാകും ഡോള്‍ഫിന്‍ ബാര്‍.