Image

യുവതലമുറ ശാസ്ത്ര വീക്ഷണത്തോടൊപ്പം ദൈവാശ്രയമുള്ളവരാകണം: മാര്‍ പെരുന്തോട്ടം

Published on 19 September, 2013
യുവതലമുറ ശാസ്ത്ര വീക്ഷണത്തോടൊപ്പം ദൈവാശ്രയമുള്ളവരാകണം: മാര്‍ പെരുന്തോട്ടം
ചങ്ങനാശേരി: യുവതലമുറ ശാസ്ത്ര വീക്ഷണത്തോടൊപ്പം ദൈവാശ്രയമുള്ളവരാകണമെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. കോട്ടയം സയന്‍സ് എഡ്യുക്കേഷന്‍ ട്രസ്റ്റും ചങ്ങനാശേരി അതിരൂപതാ കോര്‍പ്പറേറ്റ് മാനേജ്‌മെന്റും എസ്ബി കോളജ് ഭൗതിക ശാസ്ത്ര വിഭാഗവും സംയുക്തമായി എസ്ബി കോളജില്‍ ആരംഭിച്ച എനര്‍ജി ഇന്‍സൈറ്റ്-2013 ശാസ്ത്രപഠനക്യാമ്പ് ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്. അറിവിന്റെ ഉറവിടമായ ദൈവത്തിലേക്ക് തിരിഞ്ഞ് ശരിയായ അറിവ് നേടാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയണമെന്നും ആര്‍ച്ച്ബിഷപ് ഉദ്‌ബോധിപ്പിച്ചു.

കേരളാ സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്‌നോളജി ആന്റ് എന്‍വയോണ്‍മെന്റ് ഡയറക്ടര്‍ ഡോ. ജോര്‍ജ് വര്‍ഗീസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ ശാസ്ത്രാഭിരുചിയുള്ളവരായി വളരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതിരൂപതാ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.മാത്യു നടമുഖത്ത്, പാലാ രൂപതാ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, എസ്ബി കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ടോമി പടിഞ്ഞാറേവീട്ടില്‍, ഫാ. മാത്യു മലേപ്പറമ്പില്‍, ഫാ. സക്കറിയാസ് ഇല്ലിക്കമുറി, റോയി മാത്യു എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പ് നാളെ സമാപിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക