Image

മഞ്‌ജുവിനെ നായികയാക്കാന്‍ മത്സരം

ജയമോഹനന്‍ എം Published on 18 September, 2013
മഞ്‌ജുവിനെ നായികയാക്കാന്‍ മത്സരം
മോഹന്‍ലാല്‍ - രഞ്‌ജിത്ത്‌ ചിത്രമായ മാന്‍ ഫ്രൈഡേയിലൂടെ മഞ്‌ജു തിരിച്ചെത്തുന്നതിന്‌ പിന്നാലെ മഞ്‌ജുവിനെ നായികയാക്കാന്‍ മത്സരിക്കുകയാണ്‌ സംവിധായകരും നിര്‍മ്മാതാക്കളും. രഞ്‌ജിത്ത്‌ ചിത്രത്തിനൊപ്പം തന്നെ ഗീതുമോഹന്‍ദാസ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തിലും മഞ്‌ജു അഭിനയിക്കുമെന്ന്‌ ഏതാണ്ട്‌ ഉറപ്പായി കഴിഞ്ഞു. മഞ്‌ജുവിന്റെ അടുത്ത സുഹൃത്ത്‌ കൂടിയാണ്‌ ഗീതുമോഹന്‍ദാസ്‌.

സത്യന്‍ അന്തിക്കാട്‌, സിബി മലയില്‍, കമല്‍ എന്നിവരാണ്‌ മഞ്‌ജുവിനായി പ്രോജക്‌ട്‌ സമര്‍പ്പിച്ചിരിക്കുന്ന മുതിര്‍ന്ന സംവിധായകര്‍. സത്യന്‍ അന്തിക്കാടിന്റെ പ്രീയപ്പെട്ട നടി കൂടിയാണ്‌ മഞ്‌ജുവാര്യര്‍. അഭിനയത്തിന്റെ മര്‍മ്മമറിയുന്ന മഞ്‌ജു തിരിച്ചെത്തുന്നത്‌ മികച്ച സിനിമകള്‍ക്ക്‌ വഴിയൊരുക്കുമെന്നാണ്‌ ഈ മുതിര്‍ന്ന സംവിധായകര്‍ കരുതുന്നത്‌. ഇതിനൊപ്പം സംവിധായിക അഞ്‌ജിലി മേനോനും ന്യൂജനറേഷന്‍ സംവിധായകന്‍ ആഷിക്‌ അബുവും തങ്ങളുടെ ചിത്രങ്ങളിലേക്ക്‌ മഞ്‌ജുവിനെ ക്ഷണിച്ചിട്ടുണ്ട്‌. എന്നാല്‍ പുതുതലമുറ സംവിധായകരുടെ ചിത്രങ്ങളിലേക്ക്‌ തത്‌കാലമില്ല എന്ന നിലപാടാണ്‌ മഞ്‌ജുവിന്‌.
മഞ്‌ജുവിനെ നായികയാക്കാന്‍ മത്സരം
Join WhatsApp News
murali 2013-09-19 10:06:23
Urvashiyuda vazhi aakumoo...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക