Image

സല്‍മാനെ നായകനായി കിട്ടാന്‍ മോഹം: ദീപിക പദുകോണ്‍

Published on 18 September, 2013
സല്‍മാനെ നായകനായി കിട്ടാന്‍ മോഹം: ദീപിക പദുകോണ്‍
തനിക്ക്‌ ഒരു ചിത്രത്തില്‍ സല്‍മാന്‍ ഖാനെ നായകനായി കിട്ടാന്‍ മോഹമെന്ന്‌ പ്രശസ്‌ത ബോളിവുഡ്‌ നടി ദീപിക പദുകോണ്‍ പറഞ്ഞു. ബോളിവുഡിലെ പ്രശസ്‌തരായ നടന്മാര്‍ക്കൊപ്പവും അഭിനയിച്ചിട്ടുണ്ടെങ്കിലും മസില്‍മാന്‍ സല്‍മാന്‍ ഖാനൊപ്പം അഭിനയിക്കാന്‍ ദീപികയ്‌ക്ക്‌ ഇതുവരെ അവസരം കിട്ടിയിട്ടില്ല.

നേരത്തെ സല്‍മാന്റെ ചിത്രത്തിന്‌ വേണ്ടി ദീപികയെ സമീപിച്ചിരുന്നു. അന്ന്‌ ക്യാമറയ്‌ക്ക്‌ മുന്നില്‍ വരാന്‍ ദീപിക ആഗ്രഹിച്ചിരുന്നില്ലാത്തതിനാല്‍ മോഹം സഫലമായില്ല. ഓം ശാന്തി ഓം എന്ന ചിത്രത്തില്‍ ഷാരൂഖിന്റെ നായികയായിട്ടായിരുന്നു ബോളിവുഡില്‍ ദീപികയുടെ അരങ്ങേറ്റം.

രജനികാന്ത്‌ നായകനാകുന്ന കോച്ചടൈയ്യാന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു.
സല്‍മാനെ നായകനായി കിട്ടാന്‍ മോഹം: ദീപിക പദുകോണ്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക