Image

ലേക്‌ഷോര്‍ ഹാര്‍ബര്‍ വള്ളംകളി ഒക്ടോബര്‍ 5-ന്‌

Published on 16 September, 2013
ലേക്‌ഷോര്‍ ഹാര്‍ബര്‍ വള്ളംകളി ഒക്ടോബര്‍ 5-ന്‌
ഹൂസ്റ്റണ്‍: പ്രശസ്ഥമായ ലേക്‌ഷോര്‍ ഹാര്‍ബര്‍ വള്ളംകളി ഒക്ടോബര്‍ 5 നെ രാവിലെ 10 മണിക്ക്‌ നടക്കും. ഒരു കുട്ടനാടന്‍ ഗ്രാമത്തെ ഓര്‍മിപ്പിക്കുന്ന 2214 പാം ഹാര്‍ബര്‍ ഡ്രൈവില്‍ ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലി തമ്പുരാന്‍ വള്ളത്തില്‍ എഴുന്നെള്ളും. 20 ഓളം അലങ്കരിച്ച തിരുവോണ തോണികള്‍ മാവേലിക്ക്‌ അകമ്പടി സേവിക്കും.പിന്നീടുള്ള മത്സരവള്ളംകളിയില്‍ 15 ഓളം ടീമുകള്‍ പങ്കെടുക്കും.ലുക്കോസ്‌ പി ചാക്കോയും റെനി കവലയിലും ആണ്‌ അമരത്തും അണിയത്തും ഡോ. സാം വള്ളംകളി നിയന്ത്രിക്കും.

മാത്യു തെക്കേതില്‍ ,ടോമി കിടാരം, ഷാജി കോണ്ടൂര്‍, ജോണ്‍സണ്‍ എന്നിവരടങ്ങിയ സബ്‌ കമ്മറ്റി വള്ളംകളിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കും.ഏവരെയും സ്വാഗതം
ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ലുക്കോസ്‌ പി ചാക്കോ (281 221 5387), റെനി കവലയില്‍ (281 300 9777).
ലേക്‌ഷോര്‍ ഹാര്‍ബര്‍ വള്ളംകളി ഒക്ടോബര്‍ 5-ന്‌
Join WhatsApp News
Sunny Kottayam 2013-09-17 17:09:38
 lake shore harbour മലയാളികള്‍ക്ക് ഓണമെന്നു പറയുന്നത്‌ തന്നെ വള്ളം കളിയാണ്‌ ...മാവേലി തമ്പുരാനേ എഴുന്നെള്ളിച്ചു വള്ളങ്ങള്‍ നിര നിരയായി പങ്കെടുക്കുന്ന ജലഘോഷയാത്ര ഒന്ന്‌ കാണേണ്ടതുതന്നെ ...ഇ വര്‍ഷവും അതിന്റെ മേന്മ്‌മ കൂടട്ടെ .....അതാണ്‌ ഓണം ..എന്റെ ഓണം ..സാധാരണക്കാരന്റെ ഓണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക