Image

സ്വാതന്ത്ര്യം തന്നെ ഓണപ്പൂ! (പ്രൊഫ. ജോയ്‌ ടി. കുഞ്ഞാപ്പു)

Published on 15 September, 2013
സ്വാതന്ത്ര്യം തന്നെ ഓണപ്പൂ! (പ്രൊഫ. ജോയ്‌ ടി. കുഞ്ഞാപ്പു)
(1)

ജൂലൈ 3-നു ത്രിസന്ധ്യയ്‌ക്ക്‌
കാറ്റില്‍ ഡൗണ്‍ലോഡായ
നക്ഷത്രാങ്കിതവും ത്രിവര്‍ണ്ണനും
അറുത്തു മുറിക്കുന്ന ചുണ്ടെലി
തണ്ടുകള്‍ കൂട്ടിക്കെട്ടി
ഡെസ്‌ക്‌ ടോപ്പില്‍
പശ്ചാത്തലം ഒരുക്കുമ്പോള്‍
രക്താഭമായ ഒരു റോസാപ്പൂ
തണ്ടുകളുടെ സംഗമത്തില്‍
നിക്ഷേപിക്കാന്‍ മറക്കാറില്ല-
ഉയിര്‍ക്കുന്ന ഓരോ മൂന്നാംരാവിലും

(2)

ആഗസ്റ്റ്‌ 14-ന്‌ രാവില്‍
ഇന്ത്യയുടെ ഭൂപടം
മണ്ണില്‍ കൊത്തിവരച്ച്‌
പൂക്കള്‍ അതിര്‍ത്തി തിരിച്ച്‌
ചെങ്കോട്ടയില്‍ കൊടിപാറിച്ച്‌
ഉറങ്ങുന്നതിനു മുമ്പ്‌
ഒരു കവിത കുറിക്കും-
ഓരോ പതിനാലാം രാവിലും!

(3)

ശ്രാവണത്തിരുവോണ നാളിലെ
കോടിയുടുക്കും പാലൊളിച്ചന്ദ്രന്‍
ഊഞ്ഞാലാടും കുമ്മാട്ടിപ്പുലിയെ
ചന്തയില്‍ സദ്യയ്‌ക്കിരുത്തുമ്പോള്‍
തല്ലിടും നക്ഷത്രാത്ഭുതക്കാഴ്‌ച
പാട്ടില്‍ തുമ്പിത്തുള്ളലില്‍
അപ്പാര്‍ട്ട്‌മെന്റിലെ മട്ടുപ്പാവില്‍
പത്തെണ്ണി തൃക്കരപ്പൂക്കളത്തില്‍
പ്ലാസ്റ്റിക്‌ മഞ്ഞപ്പൂവൃത്തച്ചമയം
പായസ തേന്‍നിഴല്‍ ചൊരിഞ്ഞു
കന്നിയിലെ കൂടിച്ചേരല്‍ കാക്കും-
ഓര്‍മ്മയില്‍ ഓരോ ഉത്രാടരാവിലും!
സ്വാതന്ത്ര്യം തന്നെ ഓണപ്പൂ! (പ്രൊഫ. ജോയ്‌ ടി. കുഞ്ഞാപ്പു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക