Image

ബോംബേ: പിരിയാന്‍ വിടാത്ത കാമുകി (അഷ്ടമൂര്‍ത്തി)

Published on 14 September, 2013
ബോംബേ: പിരിയാന്‍ വിടാത്ത കാമുകി (അഷ്ടമൂര്‍ത്തി)
ആയിരത്തിത്തൊള്ളായിരത്തി എണ്‍പത്താറ് ഏപ്രില്‍ 26-ാം തീയതി. വിക്‌റ്റോറിയ ടെര്‍മിനസ്സിലെ എട്ടാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ കിടക്കുന്ന ജയന്തി ജനത പതുക്കെ ഇളകി.
പുറത്തുനിന്നിരുന്ന കൂട്ടുകാര്‍ കൈവീശി യാത്ര പറഞ്ഞു. ഞാന്‍ ജനാലയ്ക്കു പുറത്തുനിന്നു കണ്ണെടുത്തില്ല. കൂട്ടുകാര്‍ കണ്ണില്‍നിന്നു മറഞ്ഞു. വിടി സ്റ്റേഷന്‍ അകന്നകന്നു പോയി. മസ്ജിദ് റോഡും സാന്‍ഡ്ഹഴ്സ്റ്റ് റോഡും കടന്നുപോയി. വണ്ടി വേഗമെടുത്തതോടെ തുടര്‍ന്നുള്ള സ്റ്റേഷനുകള്‍ കാണാതായി. പിന്നെ വണ്ടിയുടെ വേഗം കുറഞ്ഞു.
വണ്ടി ദാദര്‍ സ്റ്റേഷനില്‍ എത്തിനിന്നു. പന്ത്രണ്ട് വര്‍ഷം മുമ്പ് ആദ്യമായി ബോംബേ തൊട്ടത് ദാദറിലാണ്. ആ ദാദറിനോടും വിട പറയുകയാണ്. പ്ലാറ്റ് ഫോമിലെ തിരക്ക്, വണ്ടിയുടെ അകത്തേയ്ക്ക് തിക്കിത്തിരക്കിക്കയറുന്ന യാത്രക്കാര്‍. വണ്ടി വീണ്ടും ഇളകി.
കല്യാണും കര്‍ജത്തും കഴിഞ്ഞു. ലോണാവാല എത്തിയതോടെ പുറത്തെ കാഴ്ച മങ്ങി.
ഞാന്‍ കണ്ണുകള്‍ പിന്‍വലിച്ചു. സബിത ഭക്ഷണപ്പൊതി തുറന്നു.
യാത്രയാക്കാന്‍ വന്നവരെപ്പറ്റി ഞാന്‍ ഓര്‍മ്മിച്ചു. എല്ലാവരുടെ മുഖത്തും ഒരവിശ്വാസം ഉള്ളതു പോലെ തോന്നിയിരുന്നു. ശരിയ്ക്കും ബോംബേ വിട്ടു പോവുകയാണെന്ന് അംഗീകരിയ്ക്കാന്‍ കൂട്ടാക്കാത്തതു പോലെ. അവരുടെ മുഖത്തെ ചോദ്യം കൃത്യമായി വായിയ്ക്കാന്‍ പറ്റിയിരുന്നു: അത്ര എളുപ്പമാണോ ഇത്ര കാലം ജീവിച്ചുവന്ന ബോംബേയെ വിട്ടുപോരാന്‍?
READ IN PDF
Join WhatsApp News
Moncy kodumon 2013-10-02 14:10:21
This real story make me feel good.
Our Kerala  style life and people are good at
all time.even if we were somewhere.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക