പാലാ: ലയണ്‍സ് ക്ലബുകളുടെ കൂട്ടായ്മയായ മള്‍ട്ടിപ്പിള്‍ ഡിസ്ട്രിക്ടിന്റെ പ്രഥമ കാരുണ്യാചാര്യാ അവാര്‍ഡ് പാലാ ദൈവദാന്‍ സെന്റര്‍ ഡയറക്ടര്‍ ഫാ.ഏബ്രഹാം കൈപ്പന്‍പ്ലാക്കലിന്.
സ്‌നേഹഗിരി, ദൈവദാന്‍ എന്നീ രണ്ടു സഭകളും അയ്യായിരത്തോളും നിരാലംബരെ സംരക്ഷിക്കുന്ന നൂറോളം സ്ഥാപനങ്ങളും കൈപ്പന്‍പ്ലാക്കലച്ചന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. അച്ചന്റെ ജീവകാരുണ്യ പ്രവര്‍ത്തനം മുന്‍ നിര്‍ത്തിയാണ് അവാര്‍ഡ്. 17 ന് രാവിലെ 11.30 ന് പാലാ ദൈവദാന്‍ സെന്ററില്‍ നടക്കുന്ന സമ്മേളനത്തില്‍ ആഭ്യന്തരവകുപ്പു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അവാര്‍ഡ് സമ്മാനിക്കുമെന്നു പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷിബു തെക്കേമറ്റം അറിയിച്ചു.