Image

ഇന്ത്യന്‍ സോഫ്‌ട്‌ പവര്‍: ശശി തരൂര്‍ ഓസ്‌ട്രേലിയയില്‍ പ്രഭാഷണം നടത്തി

Published on 13 October, 2011
ഇന്ത്യന്‍ സോഫ്‌ട്‌ പവര്‍: ശശി തരൂര്‍ ഓസ്‌ട്രേലിയയില്‍ പ്രഭാഷണം നടത്തി
മെല്‍ബണ്‍: ഓസ്‌ട്രേലിയ- ഇന്ത്യ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ സംഘടിപ്പിച്ച വാര്‍ഷിക സമ്മേളനത്തില്‍ `ഇന്ത്യന്‍ സോഫ്‌ട്‌ പവര്‍ ഇന്‍ എ ഗ്ലോബലൈസിങ്‌ വേള്‍ഡ്‌- എന്ന വിഷയത്തില്‍ മുന്‍ കേന്ദ്ര സഹമന്ത്രി ശശി തരൂര്‍ (എംപി) മുഖ്യപ്രഭാഷണം നടത്തി. സാമ്പത്തികവളര്‍ച്ചാപരമായും സാമൂഹികമായും ഇന്ത്യ നേരിടുന്ന പ്രശ്‌നങ്ങള്‍ സമ്മേളനം അവലോകനം ചെയ്‌തു. സെപ്‌റ്റംബര്‍ 26ന്‌ സിഡ്‌നി മയര്‍ ഏഷ്യാ സെന്ററി(യൂണിവേഴ്‌സിറ്റി ഓഫ്‌ മെല്‍ബണ്‍)ല്‍ വച്ചായിരുന്നു പരിപാടി.

ലോകത്തിന്റെ തന്നെ സാമ്പത്തിക കേന്ദ്രമായി ഏഷ്യ മാറുന്ന സാഹചര്യത്തില്‍ ഇന്ത്യ- ഓസ്‌ട്രേലിയ സഹകരണത്തിന്റെ പ്രസക്‌തി യോഗം വിലയിരുത്തി. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ പരസ്‌പര സഹകരണവും പങ്കാളിത്തവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ്‌ ഓസ്‌ട്രേലിയ ഇന്ത്യ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ പ്രവര്‍ത്തിക്കുന്നത്‌. ഓവര്‍സീസ്‌ ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയും ഒഐസിസി ഓസ്‌ട്രേലിയ ന്യൂസിന്റെ മാനേജിങ്‌ എഡിറ്ററുമായ ജോര്‍ജ്‌ തോമസ്‌ പരിപാടിയില്‍ പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക