Image

ഇണയായ്‌ തണലായ്‌ (കവിത: മിനു പ്രേം)

Published on 12 September, 2013
ഇണയായ്‌ തണലായ്‌ (കവിത: മിനു പ്രേം)
ഇനിയീ കരം ഗ്രഹിക്കൂ
ഇടറാതെ പതറാതെ
ചുവടുകള്‍ താണ്ടൂ ....
ഇമകളില്‍ വെളിച്ചമായ്‌,
ഇണയായ്‌ തണലായ്‌,
എന്നും നിഴലായ്‌ ,
ചിരിപ്പൂക്കള്‍
ഇറുത്തെടുക്കാം....

തമ്മില്‍അണിവിരല്‍
കോര്‍ത്തു നടക്കാം..
നൊമ്പര നൂല്‍പാലം
എത്തിടും നേരം
കണ്ണീര്‍കടലിലാഴാതെ
വീഴാതെ പകുത്തെടുക്കാം
ഇനിയുമീ ദുഃഖഭാണ്ഡങ്ങള്‍...

ഇന്നിന്റെ ചക്രവാള
ചെമപ്പു കാണാം
മിഴികളെഴുതും കിനാക്കളും
ചുണ്ടിലൊളിക്കും പുഞ്ചിരിയും
ഒരു ചുംബനച്ചൂടില്‍ പകുത്തിടാം
വിയര്‍പ്പിന്‍ കുളിരില്‍മയങ്ങീടാം...

ഇനിയീ കരം ഗ്രഹിക്കൂ
ഇടറാതെ പതറാതെ
ചുവടുകള്‍ താണ്ടൂ ....
ഇമകളില്‍ വെളിച്ചമായ്‌,
ഇണയായ്‌ തണലായ്‌,
എന്നും നിഴലായ്‌ ,
ചിരിപ്പൂക്കള്‍
ഇറുത്തെടുക്കാം....
ഇണയായ്‌ തണലായ്‌ (കവിത: മിനു പ്രേം)
Join WhatsApp News
LASAR MULAKKAL 2013-09-14 03:46:32
thanks for publish peom
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക