Image

പൊന്നോണം വരവായ് (രാഗിണി ജനാര്‍ദ്ദനന്‍ തയ്യില്‍ -വഞ്ചിപ്പാട്ട് വ്രുത്തം)

രാഗിണി ജനാര്‍ദ്ദനന്‍ തയ്യില്‍ Published on 13 September, 2013
പൊന്നോണം വരവായ് (രാഗിണി ജനാര്‍ദ്ദനന്‍ തയ്യില്‍ -വഞ്ചിപ്പാട്ട് വ്രുത്തം)
ഓണക്കാലം വന്നീടുന്നു കേരളീയരെല്ലാം തന്നെ
ഒത്ത് ചേര്‍ന്നു വട്ടക്കളി കളിച്ചീടുന്നു
പൂക്കളുടെ ചുറ്റുവട്ടം വര്‍ണ്ണഭംഗി ആസ്വദിപ്പാന്‍
പൂമ്പാറ്റകളൊന്നായ് പാറി പറക്കുമ്പോലെ
തോട്ടിലും, പുഴകളിലും, കായലിലും വെള്ളം പൊങ്ങി
കാലവര്‍ഷം അല്‍പ്പം മുമ്പെ കടന്നുപോയി
തോട്ടത്തിലോ പച്ചിലയും, പൂവ്വുകളും,കായകളും
തത്തി തത്തി പറക്കുന്ന പറവകളും
അത്തം മുതല്‍ പത്ത് ദിനം വരെ നമ്മള്‍ കളമെല്ലാം
അന്നേരത്തെ പൂക്കളാലെ അലങ്കരിക്കും
വ്രുത്താകാരപൊയ്കകളില്‍ പൊങ്ങി നില്‍ക്കും പൂക്കള്‍ പോലെ
വ്യക്തമായി മനസ്സിലും വിരിയും പൂക്കള്‍
പൂത്തറമേല്‍ല്പത്രുക്കാകരയപ്പനെ പ്രതിഷ്ഠിക്കുന്നു
നാക്കിലയില്‍ പൂവടയും തുമ്പപൂവ്വും നേദിക്കുന്നു
നിലവിളക്കും, നിറപറയും പൂക്കുലയും വെച്ചിട്ട്
നിലത്തങ്ങിനെ ഒത്ത്‌ചേര്‍ന്നു കളിച്ചിടുന്നു
മഹാബലി വരുന്നതും കാത്ത് കാത്ത് നിന്നിടുന്നു
ജനങ്ങള്‍ ആബാലവ്രുദ്ധം ആമോദത്തോടെ
കൊല്ലംതോറും ഉത്സാഹത്താല്‍ കൂട്ടമായികൂടീടുന്ന
അനവധിയാഘോഷങ്ങള്‍ ഇവിടെ കാണാം
മഹാബലി വേഗം വരാന്‍ പ്രാര്‍ത്ഥിക്കുന്നു പ്രജകളാ
നല്ല കാലം വരുമെന്ന്ല്പനിനച്ചീടുന്നു.
===========

READ IN PDF

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക