Image

ആര്‍ച്ചുബിഷപ്പ് പീറ്റര്‍ പ്രഭു റോമില്‍ അന്തരിച്ചു

Published on 13 September, 2013
ആര്‍ച്ചുബിഷപ്പ് പീറ്റര്‍ പ്രഭു റോമില്‍ അന്തരിച്ചു
സിംബാവേയിലെ വത്തിക്കാന്‍റെ സ്ഥാനപതിയായിരുന്ന ആര്‍ച്ചുബിഷപ്പ് പീറ്റര്‍ പോള്‍ പ്രഭു റോമില്‍ അന്തരിച്ചു.
വത്തിക്കാന്‍റെ നയതന്ത്ര വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ആര്‍ച്ചുബിഷപ്പ് പ്രഭു ചെന്നൈ സ്വദേശിയാണ്. ക്യാന്‍സര്‍ ബാധിതനായിട്ടാണ് 82-മത്തെ വയസ്സില്‍ റോമില്‍ മരണമടഞ്ഞത്. 2002-ല്‍ വത്തിക്കാന്‍റെ നയതന്ത്ര വിഭാഗത്തില്‍നിന്നും വിരമിച്ചശേഷം പാപ്പാ ഫ്രാന്‍സിസ് വസിക്കുന്ന സാന്താ മാര്‍ത്താ ഭവനത്തില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. സെപ്റ്റംബര്‍ 10-ാം തിയതി ചൊവ്വാഴ്ച രാത്രിയിലായിരുന്നു അന്ത്യം.
രോഗഗ്രസ്തനായ ആര്‍ച്ചുബിഷപ്പ് പ്രഭുവിനെ പാപ്പാ ഫ്രാന്‍സിസ് പലവട്ടം സന്ദര്‍ശിക്കുമായിരുന്നു.

ആശുപത്രിയില്‍ മരണമടഞ്ഞ ആര്‍ച്ചുബിഷപ്പ് പ്രഭുവിന്‍റെ അന്തിമോപചാര ശുശ്രൂഷകള്‍ ഇന്ത്യയില്‍നിന്നും ബന്ധുമിത്രാദികള്‍ എത്തിയശേഷം പിന്നീട് റോമില്‍ നടത്തപ്പെടുമെന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചു.

1931-ല്‍ മദ്രാസില്‍ ജനിച്ചു. 1955- മദ്രാസ് മൈലാപ്പൂര്‍ അതിരൂപതയില്‍ പൗരോഹിത്യം സ്വീകരിച്ചു. റോമിലെ ഊര്‍ബന്‍ യൂണിവേഴ്സിറ്റിയില്‍നിന്നും കാനോനാ നിയമത്തില്‍ ഡോക്ടര്‍ ബിരുദം കരസ്ഥമാക്കിയ ശേഷം 1962-ല്‍ വത്തിക്കാന്‍റെ നയതന്ത്രവിഭാഗത്തില്‍ പ്രവേശിച്ചു. എത്വോപ്യാ, ഗൗതമാല, ഹായ്തി, ചിലെ, ഫ്രാന്‍സ്, സുഡാന്‍ എന്നീ രാജ്യങ്ങളിലെ വത്തിക്കാന്‍ സ്ഥാനപതിയുടെ ഓഫിസുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1977 - മുതല്‍ വിപ്രവാസികളുടെ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണിസിലില്‍ പ്രവര്‍ത്തിക്കവെയാണ്, 1993-ല്‍ ആര്‍ച്ചുബിഷപ്പ് പ്രഭുവിനെ സിമ്പാവേയിലെ വത്തിക്കാന്‍റെ സ്ഥാനപതിയും നുമീദിയായുടെ സ്ഥാനിക മെത്രാപ്പോലീത്തയുമായി ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ നിയോഗിച്ചത്.


 





  
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക