Image

ഓര്‍ത്തഡോക്‌സ് സഭ സ്ത്രീസുരക്ഷാ പദ്ധതി ആരംഭിക്കുന്നു

Published on 12 September, 2013
ഓര്‍ത്തഡോക്‌സ് സഭ സ്ത്രീസുരക്ഷാ പദ്ധതി ആരംഭിക്കുന്നു
കോട്ടയം: സ്ത്രീസുരക്ഷയും ശാക്തീകരണവും ലക്ഷ്യമിട്ട് മലങ്കര ഓര്‍ത്തഡോക്‌സ് സഭ പെണ്‍മയുടെ നന്മ എന്ന ത്രൈമാസ ബോധവത്കരണ കര്‍മപദ്ധതി ആരംഭിക്കുന്നു. സഭാ മാനവശാക്തീകരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഒക്‌ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേയുള്ള അതിക്രമങ്ങള്‍ ഞെട്ടിപ്പിക്കുന്ന തരത്തിലേക്ക് നീങ്ങി സ്ത്രീകളും കുട്ടികളും കേവലം ഭോഗവസ്തുക്കള്‍ മാത്രമായി പരിഗണിക്കപ്പെടുന്ന സാഹചര്യത്തില്‍ സ്ത്രീത്വത്തിന്റെയും മാതൃത്വത്തിന്റെയും മഹത്വം തിരിച്ചറിയുന്ന സമൂഹം വളര്‍ത്തിയെടുക്കാന്‍ എല്ലാ ഇടവകകളിലും ബോധവത്കരണ കര്‍മപദ്ധതി നടപ്പാക്കും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക