Image

നടന്‍ സലിംകുമാര്‍ സിനിമ നിര്‍മ്മിക്കുന്നു

Published on 11 September, 2013
നടന്‍ സലിംകുമാര്‍ സിനിമ നിര്‍മ്മിക്കുന്നു
സ്വഭാവ-ഹാസ്യനടന്‍ സലിംകുമാര്‍ സിനിമ നിര്‍മ്മിക്കുന്നതായി വാര്‍ത്തകള്‍. ടി.എ.റസാഖ്‌ സംവിധാനം ചെയ്യുന്ന മൂന്നാം നാള്‍ ഞായറാഴ്‌ച എന്ന ചിത്രത്തിനു വേണ്ടിയാണ്‌ സലിംകുമാര്‍ പണമിറക്കുന്നത്‌. സലിംകുമാറിന്റെ വീടിന്റെ പേരായ ലാഫിങ്‌ വില്ല എന്നാണ്‌ നിര്‍മാണ കമ്പനിയുടെ പേര്‌. നായകനായ കുറുമ്പനെ അവതരിപ്പിക്കുന്നതും സലിംകുമാര്‍ തന്നെ. കുറുമ്പന്‍ എന്ന ദലിത്‌ ക്രിസ്‌ത്യാനിയുടെ സഹനത്തിന്റെ കഥയാണ്‌ മൂന്നാംനാള്‍ ഞായറാഴ്‌ച. മുസ്ലിം പശ്ചാത്തലത്തിലുള്ള നിരവധി ചിത്രങ്ങള്‍ അവതരിപ്പിച്ച ശേഷം ടി.എ.റസാഖ്‌ ക്രിസ്‌ത്യന്‍ പശ്ചാത്തലത്തിലുള്ളൊരു കഥ പറയുകയാണ്‌.

ചിത്രത്തില്‍ ബാബു ആന്റണി, സുധീര്‍ കരമന, ജഗദീഷ്‌, ജനാര്‍ദനന്‍,. കൊച്ചുപ്രേമന്‍, പ്രേംപ്രകാശ്‌ എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജ്യോതികൃഷ്‌ണയാണ്‌ നായിക. റഫീഖ്‌ അഹമ്മദിന്റെ വരികള്‍ക്ക്‌ രഞ്‌ജിത്ത്‌ മേലേപ്പാട്‌ സംഗീതമൊരുക്കുന്നു.
നടന്‍ സലിംകുമാര്‍ സിനിമ നിര്‍മ്മിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക