എക്കാലത്തേയും മികച്ച സൂപ്പര്‍ ഹിറ്റ് ചിത്രമായ സിഐഡി മൂസയ്‌ക്ക് രണ്ടാം ഭാഗം
വരുന്നു. ദിലീപിനെ നായകനാക്കി സംവിധാകന്‍ ജോണി ആന്റണിയാണ് ചിത്രം
ഒരുക്കുന്നത്.നായികയെയും മറ്റുതാരങ്ങളെയും നിര്‍ണയിച്ചില്ലെന്നും കഥാചര്‍ച്ച
തുടങ്ങിയിട്ടേയുള്ളൂവെന്നും സംവിധായകന്‍ പറഞ്ഞു. മൂസ ഫ്രം സ്‌കോട്ട്‌ലന്‍ഡ്
യാര്‍ഡ് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ആദ്യചിത്ത്രതിലെ കോമഡി താരങ്ങള്‍
മിക്കവരുമുണ്ടാകും. സിബികെ തോമസ് ഉദയ് കൃഷ്‌ണ എന്നിവരാണ് കഥയും തിരക്കഥയും
ഒരുക്കുക.
ജോണി ആന്റണിയുടെ കന്നി ചിത്രമായിരുന്നു സിഐഡി മൂസ. പൊലീസാകാന്‍
കൊതിച്ച് ആ മോഹം സഫലമാകാതെയായപ്പോള്‍ പൊലീസ് നായയെ പരിശീലിപ്പിച്ച് പേരെടുത്ത
മൂസ ഒടുവില്‍ മുഖ്യമന്ത്രിയുടെ ജീവന്‍ വരെ രക്ഷിക്കുന്നു. ഇതായിരുന്നു മൂസയുടെ
പ്രമേയം. ചിത്രത്തിന്റെ ഒടുവില്‍ കാണിക്കുന്നത് മൂസ വിദഗ്‌ധ പരിശീലനത്തിന്
ബ്രിട്ടീഷ് പൊലീസിലേക്കു പോകുന്നതാണ്. അവിടുത്തെ പരിശീലനം കഴിഞ്ഞ് എത്തുന്നതാണ്
പുതിയ ചിത്രത്തിന്റെ കഥ. ആദ്യചിത്രത്തില്‍ ഭാവനയായിരുന്നു നായിക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല