Image

ഭാഗ്യരേഖയിലെ ഭോഗമുദ്രകള്‍ (കവിത: പ്രൊഫ. ജോയ്‌ ടി. കുഞ്ഞാപ്പു)

Published on 09 September, 2013
ഭാഗ്യരേഖയിലെ ഭോഗമുദ്രകള്‍ (കവിത: പ്രൊഫ. ജോയ്‌ ടി. കുഞ്ഞാപ്പു)
അട്ടഹാസ ചെറു പുഞ്ചിരി വിരിയും
പുഞ്ചപ്പാട നെറ്റിയില്‍
അംഗുലീപ്പരിമിത സ്വത്താം
അധര ദ്വാരപാലകര്‍
വിടുര്‍ന്നു കൂപ്പി
വെണ്‍മവെളിച്ചത്തില്‍
ഇരുപ്പൂ കൃഷിയിറക്കും
ഇതിവൃത്തപ്പേരേടുകള്‍
പിച്ചിക്കീറി
ഇരുതകിടില്‍ തിരുകി
ഭൂഗുരുത്വ വെല്ലുവിളിയില്‍
മാനത്തു തൃശ്ശൂര്‍പ്പൂരമമിട്ടിന്‍
മേടപ്രഭ ചൊരിയും:
വെള്ളി വെളിച്ചം
തീക്ഷ്‌ണജ്ജ്വാലചീറ്റും

ശൈവമൂന്നാങ്കണ്ണാം ലേസറിന്‍
പ്രകൃതിവിരുദ്ധത്തുറിക്കണ്ണാം
ചത്തുമലരും മത്സ്യായനന്റെ
കരയിലെ പൂര്‍വ്വപ്പിടച്ചില്‍
കാത്തിരുന്ന കളിത്തോണിയോ?

ഓളത്തിനു മുകളില്‍
തലവെള്ളം മുങ്ങും
ആന്ദോളന ജലവൃത്തമോ
ഈ കടാക്ഷം!

പഴമക്കാചത്തില്‍
വര്‍ത്തമാനം കേട്ടതോ?
വരുങ്കാലസ്വപ്‌നം
പഴങ്കഥയില്‍ കണ്ടതോ?

സത്യധര്‍മ്മ പുലയൂ-
ട്ടോട്ടുരുളിയില്‍
സംഭോഗകാകന്‍
ഉരുവിട്ടതോ:
`സംഭവാമി യുഗേ! യുഗേ!
ഭാഗ്യരേഖയിലെ ഭോഗമുദ്രകള്‍ (കവിത: പ്രൊഫ. ജോയ്‌ ടി. കുഞ്ഞാപ്പു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക