Image

ബഹ്‌റിന്‍ രാജകുമാരന്‌ ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണം

Published on 12 October, 2011
ബഹ്‌റിന്‍ രാജകുമാരന്‌ ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണം
മനാമ: കിരീടാവകാശി കിരീടാവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫക്ക് ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒൗദ്യോഗിക ക്ഷണം.

ഇന്ത്യന്‍ അംബാസഡര്‍ മോഹന്‍കുമാര്‍ ഇന്നലെ കിരീടാവകാശിയെ സന്ദര്‍ശിച്ച് ഇന്ത്യന്‍ ഉപരാഷ്ട്രപതിയുടെ ക്ഷണം കിരീടാവകാശിക്ക് കൈമാറി. ഇന്ത്യ സന്ദര്‍ശിക്കാനുള്ള താല്‍പര്യം കിരീടാവകാശി അംബാസഡറെ അറിയിക്കുകയും ചെയ്തു.
ഇന്ത്യയുടെ സുസ്ഥിര വികസനവും ആഗോള പദവിയും ഇന്ത്യ ആര്‍ജിച്ചെടുത്ത അനുഭവങ്ങളും വിലയേറിയതും ആദരണീയവുമാണെന്ന് കിരീടാവകാശി പറഞ്ഞു.
ഇന്ത്യയും ബഹ്റൈനും മറ്റ് ജി.സി.സി രാജ്യങ്ങളുമായുള്ള ബന്ധം, ഇരു പക്ഷത്തിനും ഗുണകരമാണെന്നും ഇതിലൂടെ ഈ രാജ്യങ്ങള്‍ക്ക് പൊതുവായ നേട്ടങ്ങള്‍ പങ്കുവക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായുള്ള ചരിത്രപരവും സാമ്പത്തികവും സാംസ്കാരികവുമായ ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ ബഹ്റൈന് താല്‍പര്യമുണ്ട്.

ബഹ്റൈന്‍െറ വികസനത്തില്‍ ഇന്ത്യന്‍ സമൂഹം നല്‍കുന്ന സംഭാവനകള്‍ വിലമതിക്കാനാകാത്തതാണെന്ന് കിരീടാവകാശി പറഞ്ഞു. ഇന്ത്യന്‍ സംസ്കാരത്തില്‍ അന്തര്‍ലീനമായ മഹത്തായ മൂല്യങ്ങളാണ് അവരുടെ സംഭാവനകളിലൂടെ അര്‍പ്പിക്കപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ബഹ്‌റിന്‍ രാജകുമാരന്‌ ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക