Image

പ്രശാന്ത് ഭൂഷണ് ക്രൂരമായ മര്‍ദനം

Published on 12 October, 2011
പ്രശാന്ത് ഭൂഷണ് ക്രൂരമായ മര്‍ദനം
ന്യൂഡല്‍ഹി: പ്രശസ്ത അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണെ രണ്ട് യുവാക്കള്‍ ക്രൂരമായി മര്‍ദിച്ചു. സുപ്രീം കോടതിയിലെ അദ്ദേഹത്തിന്റെ ചേംബറിലേയ്ക്ക് തള്ളിക്കയറിയെത്തിയ യുവാക്കളിലൊരാള്‍ ആദ്യം അദ്ദേഹത്തിന്റെ മുഖത്തടിച്ചു. പിന്നീട് കസേരയില്‍ നിന്ന് വലിച്ച് താഴത്തിട്ട പ്രശാന്ത് ഭൂഷണെ യുവാവ് ചവിട്ടുകയും ചെയ്തു. ശ്രീറാം സേന പ്രവര്‍ത്തകരാണ് തങ്ങളെന്നാണ് യുവാക്കള്‍ പറഞ്ഞത്. സ്വകാര്യ ചാനലുകാര്‍ അഭിമുഖം നടത്തുന്നതിനിടെയാണ് ആക്രമണം നടന്നത്. യുവാക്കളിലൊരാളെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാമന്‍ പോലീസിനെ വെട്ടിച്ച് ഓടിക്കളഞ്ഞു.

കശ്മീരില്‍ ഹിതപരിശോധന സാധ്യമാണെന്ന് രണ്ടാഴ്ച മുമ്പ് വാരണാസിയില്‍ പ്രശാന്ത് ഭൂഷണ്‍ നടത്തിയ പ്രസ്താവനയാണ് യുവാക്കളെ പ്രകോപിപ്പിച്ചത്. കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന നിലപാടിനെ അവഗണിക്കാന്‍ എന്ത് അവകാശമാണ് താങ്കള്‍ക്കുള്ളതെന്ന് ചോദിച്ചാണ് യുവാവ് പ്രശാന്ത് ഭൂഷണെ മര്‍ദിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക