Image

എന്‍.ഡി.എ അധികാരത്തില്‍ വരും: അഡ്വാനി

Published on 12 October, 2011
എന്‍.ഡി.എ അധികാരത്തില്‍ വരും: അഡ്വാനി
പറ്റ്‌ന: കേന്ദ്രത്തില്‍ എന്‍.ഡി.എ അധികാരത്തില്‍ വരുന്നതിനുള്ള സാധ്യത തെളിയുന്നതായി ബി.ജെ.പി നേതാവ് എല്‍.കെ.അഡ്വാനി. രാജ്യത്തെ നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയാല്‍ യു.പി.എ സര്‍ക്കാര്‍ കാലാവധി തികയ്ക്കാനുള്ള സാധ്യത കുറവാണെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തൊന്നൂമില്ലെങ്കിലും യു.പി.എ സര്‍ക്കാരിന്റെ പ്രവര്‍ത്തനം കണ്ടാല്‍ നിശ്ചിത കാലാവധിക്കു മുമ്പ് തന്നെ തിരഞ്ഞെടുപ്പെത്തുമെന്നാണ് സൂചന. എന്‍.ഡി.എ അടുത്ത സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള സാധ്യതയുമുണ്ടെന്ന് അഡ്വാനി പറഞ്ഞു. അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ മുദ്രാവാക്യവുമായി നടത്തുന്ന ജനചേതനാ യാത്രയുടെ ഭാഗമായി മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ രംഗത്തുണ്ടാകുമോ എന്ന ചോദ്യത്തിന് അഡ്വാനി വ്യക്തമായ മറുപടി നല്‍കിയില്ല. നിലവില്‍ തിരഞ്ഞെടുപ്പ് അത്ര അടുത്തൊന്നുമല്ല. തിരഞ്ഞെടുപ്പെത്തുമ്പോള്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാരെന്ന് പാര്‍ട്ടി തീരുമാനിക്കും. 2009 ലെ തിരഞ്ഞെടുപ്പില്‍ താന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായിരുന്നില്ലെന്ന് അഡ്വാനി ചൂണ്ടിക്കാണിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക