Image

ശാലു നിരപരാധി, എന്നെ കൈവിടില്ല: ബിജു രാധാകൃഷ്‌ണന്‍

Published on 07 September, 2013
ശാലു നിരപരാധി, എന്നെ കൈവിടില്ല: ബിജു രാധാകൃഷ്‌ണന്‍
പത്തനംതിട്ട: സോളാര്‍ തട്ടിപ്പു കേസില്‍ ശാലു മേനോന്‍ നിരപരാധിയാണെന്നും ശാലു തന്നെ കൈവിടില്ലെന്നും ബിജു രാധാകൃഷ്‌ണന്‍ പറഞ്ഞു. തന്നെ സ്‌നേഹിച്ചതിന്റെ കുറ്റത്തിനാണ്‌ ശാലു ഇത്രയും അനുഭവിച്ചതെന്നും എന്റെ ഭാര്യ രശ്‌മിക്കു ശേഷം എന്നെ ഇത്രത്തോളം സ്‌നേഹിച്ച മറ്റൊരാളില്ലെന്നും ബിജു മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ കൈമാറിയ കത്തില്‍ പറയുന്നു.

ആരൊക്കെ എന്നെ കൈവിട്ടാലും ശാലു എന്നെ കൈവിടില്ല. ശാലുവിന്റെ അമ്മയില്‍ നിന്ന്‌ 20 ലക്ഷം വാങ്ങിയത്‌ സത്യമാണ്‌. പക്ഷെ, എന്റെ ബിസ്‌നസിനെ കുറിച്ചോ സാമ്പത്തിക ഇടപാടുകളെ കുറിച്ചോ അവര്‍ക്കൊന്നും അറിയില്ല. ശാലു നിരപരാധിയാണെന്നും ദയവുചെയ്‌ത്‌ എല്ലാവരും അവളുടെ നിരപരാധിത്വം മനസ്സിലാക്കണമെന്നും ബിജു കത്തില്‍ പറയുന്നു. ആര്‌ കൈവിട്ടാലും ശാലു എന്നെ കൈവിടില്ല; ബിജു കോയിപ്രം സ്വദേശിയില്‍ നിന്ന്‌ 65,000 രൂപ തട്ടിയെടുത്ത കേസില്‍ പത്തനംതിട്ട സിജെഎം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു വന്നപ്പോഴാണ്‌ ബിജു കത്ത്‌ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ കൈമാറിയത്‌.
Join WhatsApp News
lissy 2013-09-07 10:27:14
അയാളുടെ ഭാര്യ അയാളെ ശാലു സ്നേഹിക്കുന്നത് പോലെ സ്നേഹിച്ചുവെന്നു പറയുന്നു
അത്രയും സ്നേഹിച്ച രശ്മി ക്ക് കിട്ടിയ സമ്മാനം മരണം ആയിരുന്നു.ഇനി ശലുവിനു വെച്ചിരിക്കുനത് ഇതു രീതിയിൽല് ഉള്ള സമ്മാനം ആണോ ആവൊ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക