Image

ഫോമാ ഷിക്കാഗോ റീജിയന്‍ കണ്‍വെന്‍ഷനും, രജിസ്‌ട്രേഷന്‍ കിക്ക്‌ഓഫും ഒക്‌ടോബര്‍ അഞ്ചിന്‌

ജോയിച്ചന്‍ പുതുക്കുളം Published on 05 September, 2013
ഫോമാ ഷിക്കാഗോ റീജിയന്‍ കണ്‍വെന്‍ഷനും, രജിസ്‌ട്രേഷന്‍ കിക്ക്‌ഓഫും ഒക്‌ടോബര്‍ അഞ്ചിന്‌
ഷിക്കാഗോ: ഫോമാ ഷിക്കാഗോ റീജിയന്‍ കണ്‍വെന്‍ഷന്‍ ഒക്‌ടോബര്‍ അഞ്ചാം തീയതി ശനിയാഴ്‌ച സീറോ മലബാര്‍ ഹാളില്‍ വെച്ച്‌ വൈകുന്നേരം ആറുമണിക്ക്‌ വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നു. കേരളത്തില്‍ നിന്നുള്ള രാഷ്‌ട്രീയ -സാമൂഹ്യ മേഖലകളിലെ വ്യക്തികളും ഈ റീജിയണല്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നു. ഫോമയുടെ ദേശീയ നേതാക്കളായ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു, സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, ട്രഷറര്‍ വര്‍ഗീസ്‌ ഫിലിപ്പ്‌, വൈസ്‌ പ്രസിഡന്റ്‌ രാജു ഫിലിപ്പ്‌, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ്‌, ജനറല്‍ കണ്‍വീനര്‍ ബെന്നി വാച്ചാച്ചിറ എന്നിവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.

റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ ജോസി കുരിശിങ്കലിന്റെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ കണ്‍വെന്‍ഷന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു. നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്‌, തമ്പി ചെമ്മാച്ചേല്‍, റീജിയണല്‍ സെക്രട്ടറി ബിജി എടാട്ട്‌, ട്രഷറര്‍ രഞ്ചന്‍ വര്‍ഗീസ്‌, നൃത്തോത്സവ്‌ ചെയര്‍മാന്‍ സിനു പാലയ്‌ക്കത്തടം, കോ-ചെയര്‍മാന്‍മാരായ ജോജോ വെങ്ങാന്തറ, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, സാം ജോര്‍ജ്‌, റീജിയണല്‍ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ജോര്‍ജ്‌ തോട്ടപ്പുറം, കോ ചെയര്‍മാന്‍മാരായ സ്റ്റാന്‍ലി കളരിക്കമുറി, ഡൊമിനിക്‌ തെക്കെത്തല, ഫ്രാന്‍സീസ്‌ ഇല്ലിക്കല്‍, സംഘടനാ പ്രസിഡന്റുമാരായ സണ്ണി വള്ളിക്കളം, സിസി പത്തിക്കല്‍, ജീന്‍ പുത്തന്‍പുരയ്‌ക്കല്‍, മറ്റ്‌ കമ്മിറ്റി അംഗങ്ങളായ റോയി നെടുങ്ങോട്ടില്‍, പീറ്റര്‍ കുളങ്ങര, ലിന്‍സണ്‍ കൈതമലയില്‍, ജോസ്‌ പനങ്ങാട്‌, ടിനു പറങ്ങാട്ട്‌, ബിജി മാണി, ബിജി കൊല്ലാപുരം, മോഹന്‍ സെബാസ്റ്റ്യന്‍, ജോണ്‍ ഏബ്രഹാം, അച്ചന്‍കുഞ്ഞ്‌ മാത്യു, ജോര്‍ജ്‌ മാത്യ (ബാജി) എന്നിവര്‍ വിവിധ കമ്മിറ്റികള്‍ക്ക്‌ നേതൃത്വം നല്‍കുന്നു.

അന്നേദിവസം രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണിവരെ `നൃത്തോത്സവ്‌ 2013' നടത്തപ്പെടുന്നു. പ്രസ്‌തുത പരിപാടികളിലേക്ക്‌ ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ മലയാളികളേയും റീജിയന്‍ ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു. സിനു പാലയ്‌ക്കത്തടം ഒരു വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചതാണിത്‌.
ഫോമാ ഷിക്കാഗോ റീജിയന്‍ കണ്‍വെന്‍ഷനും, രജിസ്‌ട്രേഷന്‍ കിക്ക്‌ഓഫും ഒക്‌ടോബര്‍ അഞ്ചിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക