Image

പരാതിയുണ്ടെങ്കില്‍ ലാലിനെതിരെ അന്വേഷണം: ആന്റണി

Published on 12 October, 2011
 പരാതിയുണ്ടെങ്കില്‍ ലാലിനെതിരെ അന്വേഷണം: ആന്റണി
ന്യൂഡല്‍ഹി: നടന്‍ മോഹന്‍ലാല്‍ ടെറിട്ടോറിയല്‍ ആര്‍മി ലഫ്റ്റനന്റ് കേണല്‍ പദവി ദുരുപയോഗം ചെയ്തുവെന്ന് പരാതിയുണ്ടെങ്കില്‍ അന്വേഷിക്കുമെന്ന് പ്രതിരോധ മന്ത്രി എ.കെ ആന്റണി പറഞ്ഞു. സൈന്യത്തിന് അതിന്റേതായ രീതികളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ലാലിനെതിരായ പരാതിയില്‍ കേന്ദ്ര പ്രതിരോധവകുപ്പ് അന്വേഷണം തുടങ്ങിയോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് പരാതികളാണ് ഇത് സംബന്ധിച്ച് സൈനിക ആസ്ഥാനത്ത് ലഭിച്ചിട്ടുള്ളതെന്നാണ് വിവരം. അതിലൊന്ന് സൈനിക സേവനത്തില്‍ നിന്ന് വിരമിച്ച ഒരു ബ്രിഗേഡിയര്‍ നല്‍കിയ പരാതിയാണ്.

മോഹന്‍ലാല്‍ അഭിനയിച്ച ഒരു ടെലിവിഷന്‍ പരസ്യം ശ്രദ്ധയില്‍ പെട്ടതാണ് ഇദ്ദേഹം പരാതി നല്‍കാന്‍ കാരണം. ലെഫ്റ്റനന്റ് കേണല്‍ പദവിയുടെ പേരില്‍ സൈനിക യൂണിഫോം, മെഡലുകള്‍ എന്നിവ വാണിജ്യാവശ്യങ്ങള്‍ക്കോ മറ്റെന്തെങ്കിലും സന്ദര്‍ഭങ്ങളിലോ ഒരു തരത്തിലും ഉപയോഗിക്കാന്‍ പാടില്ലെന്നിരിക്കെ മോഹന്‍ലാല്‍ ഗ്രാന്‍ഡ് കേരളാ ഷോപ്പിങ് ഫെസ്റ്റിവലിനും ഒരു സ്വര്‍ണ്ണക്കടയുടേയും പരസ്യത്തില്‍ ഇത്തരം രീതിയില്‍ പ്രത്യക്ഷപ്പെട്ടുവെന്നാണ് പരാതിയില്‍ പറയുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക