Image

കോണ്‍ഗ്രസിനെതിരെ എം.വി രാഘവന്‍

Published on 12 October, 2011
കോണ്‍ഗ്രസിനെതിരെ എം.വി രാഘവന്‍
തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.എം.പി നേതാവ് എം.വി രാഘവന്‍ രംഗത്ത്. ബോര്‍ഡ്-കോര്‍പറേഷന്‍ വിഭജനത്തില്‍ കോണ്‍ഗ്രസ് ഏകപക്ഷീയമായാണ് പെരുമാറുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഈ സ്ഥിതിക്ക് യു.ഡി.എഫില്‍ തുടരണോ എന്ന് പാര്‍ട്ടി ആലോചിക്കും. രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും വ്യത്യസ്ത ഗ്രൂപ്പുകാരെ പോലെയാണ് പെരുമാറുന്നത്. കൂത്തുപറമ്പിലേക്ക് പോകാന്‍ കെ സുധാകരന്‍ തന്നോട് ആവശ്യപ്പെട്ടിട്ടില്ല. പി. രാമകൃഷ്ണന്‍ ഇങ്ങനെയൊരു പ്രസ്താവന നടത്തിയത് അടിമബോധം കൊണ്ടാകാമെന്നും രാഘവന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക