Image

മതങ്ങളെ ഉള്‍ക്കൊള്ളുക ഒഴിവാക്കരുത്

Published on 06 September, 2013
മതങ്ങളെ ഉള്‍ക്കൊള്ളുക ഒഴിവാക്കരുത്
മതങ്ങളെ ഉള്‍ക്കൊള്ളുന്ന മനോഭവം ക്രൈസ്തവര്‍ വളര്‍ത്തണമെന്ന് ചെന്നൈ മതാന്തര സംവാദ സമ്മേളനം അഭിപ്രായപ്പെട്ടു. ആഗസ്റ്റ് 28-ന് ചെന്നൈയിലെ ലൊയോളാ കോളെജിന്‍റെ മതാന്തര സംവാദ
പഠന വിഭാഗം Institute for Religions and Cultures സംഘടിപ്പിച്ച ‘മതങ്ങളും രണ്ടാം വത്തിക്കാന്‍ സൂനഹദോസും’ എന്ന സമ്മേളനമാണ് ഇങ്ങനെ പ്രസ്താവിച്ചത്.

ഭാരതത്തിന്‍റെ ബഹുഭാവമായ സംസ്ക്കാരങ്ങളുടെയും സാംസ്ക്കാരിക വൈവിദ്ധ്യങ്ങളുടെയും പശ്ചാത്തലത്തില്‍ ക്രൈസ്തവര്‍ ഇതര മതങ്ങളെ ഉള്‍ക്കൊള്ളുന്ന മനോഭാവമാണ്, ഒഴിവാക്കുന്ന മനോഭാവമല്ല കൈക്കൊള്ളേണ്ടതെന്ന് സമ്മേളനം അഭിപ്രായപ്പെട്ടവെന്ന്, സെക്രട്ടറി ഫാദര്‍ മൈക്കിള്‍ അമലദാസ് പ്രസ്താവനയിലൂടെ അറിയിച്ചു. സമൂഹത്തിലും സഭയിലും കാണുന്ന സംയോജിപ്പിന്‍റെയും വിയോജിപ്പിന്‍റെയും ഇടകലര്‍ന്ന പശ്ചാത്തലത്തില്‍ ഇതര മതങ്ങളുമായുള്ള സംവാദം ദൈവത്തില്‍നിന്നേ ആരംഭിക്കാനാവൂ എന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. സമൂഹത്തിലെ എല്ലാ വിധത്തിലുമുള്ള പീഡനങ്ങളും ഇല്ലാതാക്കാന്‍ പരിശ്രമിച്ചുകൊണ്ട്, മനുഷ്യാന്തസ്സും മനുഷ്യാവകാശങ്ങളും സംരക്ഷിക്കപ്പെട്ടുന്ന സമൂഹം വാര്‍ത്തെടുക്കാന്‍ ക്രൈസ്തവര്‍ പരിശ്രമിക്കണമെന്ന് സമ്മേളനം നിര്‍ദ്ദേശിച്ചു.

ഉത്സവങ്ങളുടെ കൂട്ടായ ആഘോഷങ്ങള്‍, അനീതിക്കും അസമത്വത്തിനും, ജാതിവ്യവസ്ഥിതിക്കുമെതിരായ പോരാട്ടം, മതങ്ങളെക്കുറിച്ചും സംസ്ക്കാരങ്ങളെക്കുറിച്ചും യുവജനങ്ങള്‍ക്ക് അവബോധം നല്കുക, സഭാ പ്രവിശ്യകളില്‍, പ്രത്യേകിച്ച് ഇടവകകളില്‍ അന്യമതസ്തരെ ഒഴിവാക്കുന്ന മനോഭാവം മാറ്റി അവരെയും ഉള്‍ക്കൊള്ളുന്ന സംവിധാനങ്ങള്‍ വളര്‍ത്തുക എന്നീ പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ സമ്മേളനം മുന്നോട്ടുവച്ചതായും ഫാദര്‍ അമലദാസ് അറിയിച്ചു.



  



 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക