ഏജന്റ് ഓറഞ്ച് അഥവാ സാധാരണ ജനങ്ങളുടെ വികാരം (ഡോണ മയൂര)
SAHITHYAM
03-Sep-2013
SAHITHYAM
03-Sep-2013

വിയാറ്റ്‌നാമീപ്പോയ നുമ്മടെ ഓറഞ്ചുകാരന്‍*
ജപ്പാനീപ്പോയ നുമ്മടെ
കൊച്ച്യേറുക്കനും ** പൊണ്ണത്തടിയനും***
പിന്നെ വേറേം ആളുകളെ നുമ്മ
ജപ്പാനീപ്പോയ നുമ്മടെ
കൊച്ച്യേറുക്കനും ** പൊണ്ണത്തടിയനും***
പിന്നെ വേറേം ആളുകളെ നുമ്മ
എത്രയിടങ്ങളിലേക്ക് അയച്ചേക്കുന്നു!
ഇനിയിപ്പോള്‍
നുമ്മ നേരിട്ട് എടപെട്ടില്ലെങ്കിലെന്താ
എങ്ങിനെ എടപെട്ടോളണമെന്ന്
നുമ്മ ബുദ്ധിയുപദേശിച്ച് കൊടുത്തിരിക്കുന്നു,
ഇറാനിന്നിട്ട് രാസായുധം കീച്ചിക്കൊടുക്കാനും
കീച്ചിക്കൊടുക്കേണ്ടയിടത്തെ പറ്റിയും
ഇറാക്കിനുപദേശിച്ച് കൊടുത്തതു പോലെ!
ഇതൊന്നും പോരാന്ന് തോന്ന്യാ
നുമ്മ തോന്നുമ്പൊ തോന്നുമ്പൊ
കയറിച്ചെന്ന് തോന്നുന്നോരുടെ
ചെകിടടിച്ച് തെറിപ്പിച്ച്യോളയും,
അകിടിലെ പാല് തുളുമ്പാതെ!
ഇതിന്റെയൊക്കെ
ന്യായോം അന്യായോം നോക്കാന്‍
നുമ്മടെ ആളോള് അങ്ങ് ഇന്ത്യയില്‍
ഏതോകോണില്‍ പണ്ടെങ്ങോ
ഉണ്ടായിരുന്നെന്ന് പറയുന്ന
(ഉണ്ടായിരുന്നെന്ന് നുമ്മക്കടെ
രഹസ്യപ്പോലീസിന് ഇപ്പോഴും
ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല പിന്നാ..)
പെരുന്തച്ചന്റെ ചെകിടടിച്ച് തിരിച്ച
മഹന്റെ പാവയുടെ ഔചിത്യമോ
ഔന്നത്യമോ ഒന്നും നോക്കാറില്ല,
നുമ്മടെ ആളോള് അത്ര പാവക്കൂട്ടരൊന്നുമല്ല,
നുമ്മയങ്ങ് എടപെട്ട്യോളയും, അത്രന്നെ!
ഇതോണ്ടോക്കെ തന്നെ നുമ്മ
ലോകപോലീസ് കളിക്കുന്നെന്ന്
അസൂയക്കാരൊക്കെ പറഞ്ഞ്
പരത്തുന്നുണ്ട്, വെറും വെര്‍തേ!
നിങ്ങ നിങ്ങടെ ആളോളെ
തല്ല്യേ കൊല്ല്യേ തൊഴിക്ക്യേ
വെടിവെച്ചോ കുഴിച്ചിട്ടോ
തൂക്കികൊല്ല്യേ ഒക്കെ ചെയ്‌തോ
നുമ്മ ചെര്‍ത്തായിട്ട്
വളരെ ചെര്‍ത്തായിട്ടേ
(ഏയ് ചെര്‍ത്താവ്യേ!!) എടപെടൂ...
പക്ഷേങ്കില് നുമ്മേ കണ്ട്
രാസായുധോ അണ്വായുധോ
അതും പോട്ട്
ഒരു വെറും ബോംബോ
നിങ്ങക്കടെ ആളോളൂടെ നെഞ്ചത്തോ
മറ്റോളോരുടെ നെഞ്ചത്തോ
കൊണ്ട്വോയ് വയ്‌ക്കാന്‍ നോക്ക്യാലുണ്ടല്ലോ
നുമ്മകയറിയങ്ങെടപെട്ട്യോളയും!
നിങ്ങ നിങ്ങടെ ആളുകളെ
കൊന്നതിനേക്കാള്‍ കൂടുത്തല്‍
നുമ്മ നിങ്ങടെ ആളുകളെ കൊല്ലും,
നിങ്ങടെ പട്ടാളവും
നുമ്മടെ പട്ടാളവും ചാവും,
നിങ്ങടെ ഭരണാധികാരിയെ
നുമ്മ പിടിച്ച് തൂക്കിക്കൊല്ലും!
നുമ്മടെ പട്ടാളക്കാര്‍ തിരിച്ച് വന്ന്
കണ്ടതൊന്നും സഹിക്കാന്‍ കഴിയാതെ
ആത്മഹത്യചെയ്യും,
യുദ്ധത്തില്‍ മരിക്കുന്നവരേക്കാള്‍
തിരിച്ച് വന്ന് ആത്മഹത്യചെയ്യുന്ന
പട്ടാളക്കാരാണ് നുമ്മക്ക് കൂടുതല്‍,
ഇമ്മാതിരി പട്ടാളക്കാരുടെ
മനുഷ്യപറ്റിനെ പറഞ്ഞാല്‍ മതീലോ!
ഇതോക്കെ കണ്ടാലോന്നും
ഈ കേളന്‍:കേണല്‍ കുലുങ്ങില്ല,
കാരണം നുമ്മ ചെന്ന്
മറ്റുളോരുടെ നെഞ്ചത്ത് കയറുന്നത്
അവിടതെ ജനങ്ങളുടെ
സ്വാതന്ത്ര്യത്തിനു വേണ്ടുയുള്ള
പ്രവര്‍ത്തനമാണ്,
എന്ന് കരുതി
ഇമ്മാതിരി പ്രവര്‍ത്തനവും കൊണ്ട്
എവന്മാരെങ്കിലും നുമ്മടെ
രാജ്യത്ത് കാലുകുത്ത്യാലുണ്ടല്ലോ
കള്ളതീവ്രവാദികളേ നുമ്മ
എടപെട്ട്യോളയും, എടപെട്ട്യോാളയും!!
******
*ഏജന്റ് ഓറഞ്ച്
**ലിറ്റില്‍ ബോയ്
*** ഫാറ്റ് മാന്‍.
ഇനിയിപ്പോള്‍
നുമ്മ നേരിട്ട് എടപെട്ടില്ലെങ്കിലെന്താ
എങ്ങിനെ എടപെട്ടോളണമെന്ന്
നുമ്മ ബുദ്ധിയുപദേശിച്ച് കൊടുത്തിരിക്കുന്നു,
ഇറാനിന്നിട്ട് രാസായുധം കീച്ചിക്കൊടുക്കാനും
കീച്ചിക്കൊടുക്കേണ്ടയിടത്തെ പറ്റിയും
ഇറാക്കിനുപദേശിച്ച് കൊടുത്തതു പോലെ!
ഇതൊന്നും പോരാന്ന് തോന്ന്യാ
നുമ്മ തോന്നുമ്പൊ തോന്നുമ്പൊ
കയറിച്ചെന്ന് തോന്നുന്നോരുടെ
ചെകിടടിച്ച് തെറിപ്പിച്ച്യോളയും,
അകിടിലെ പാല് തുളുമ്പാതെ!
ഇതിന്റെയൊക്കെ
ന്യായോം അന്യായോം നോക്കാന്‍
നുമ്മടെ ആളോള് അങ്ങ് ഇന്ത്യയില്‍
ഏതോകോണില്‍ പണ്ടെങ്ങോ
ഉണ്ടായിരുന്നെന്ന് പറയുന്ന
(ഉണ്ടായിരുന്നെന്ന് നുമ്മക്കടെ
രഹസ്യപ്പോലീസിന് ഇപ്പോഴും
ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല പിന്നാ..)
പെരുന്തച്ചന്റെ ചെകിടടിച്ച് തിരിച്ച
മഹന്റെ പാവയുടെ ഔചിത്യമോ
ഔന്നത്യമോ ഒന്നും നോക്കാറില്ല,
നുമ്മടെ ആളോള് അത്ര പാവക്കൂട്ടരൊന്നുമല്ല,
നുമ്മയങ്ങ് എടപെട്ട്യോളയും, അത്രന്നെ!
ഇതോണ്ടോക്കെ തന്നെ നുമ്മ
ലോകപോലീസ് കളിക്കുന്നെന്ന്
അസൂയക്കാരൊക്കെ പറഞ്ഞ്
പരത്തുന്നുണ്ട്, വെറും വെര്‍തേ!
നിങ്ങ നിങ്ങടെ ആളോളെ
തല്ല്യേ കൊല്ല്യേ തൊഴിക്ക്യേ
വെടിവെച്ചോ കുഴിച്ചിട്ടോ
തൂക്കികൊല്ല്യേ ഒക്കെ ചെയ്‌തോ
നുമ്മ ചെര്‍ത്തായിട്ട്
വളരെ ചെര്‍ത്തായിട്ടേ
(ഏയ് ചെര്‍ത്താവ്യേ!!) എടപെടൂ...
പക്ഷേങ്കില് നുമ്മേ കണ്ട്
രാസായുധോ അണ്വായുധോ
അതും പോട്ട്
ഒരു വെറും ബോംബോ
നിങ്ങക്കടെ ആളോളൂടെ നെഞ്ചത്തോ
മറ്റോളോരുടെ നെഞ്ചത്തോ
കൊണ്ട്വോയ് വയ്‌ക്കാന്‍ നോക്ക്യാലുണ്ടല്ലോ
നുമ്മകയറിയങ്ങെടപെട്ട്യോളയും!
നിങ്ങ നിങ്ങടെ ആളുകളെ
കൊന്നതിനേക്കാള്‍ കൂടുത്തല്‍
നുമ്മ നിങ്ങടെ ആളുകളെ കൊല്ലും,
നിങ്ങടെ പട്ടാളവും
നുമ്മടെ പട്ടാളവും ചാവും,
നിങ്ങടെ ഭരണാധികാരിയെ
നുമ്മ പിടിച്ച് തൂക്കിക്കൊല്ലും!
നുമ്മടെ പട്ടാളക്കാര്‍ തിരിച്ച് വന്ന്
കണ്ടതൊന്നും സഹിക്കാന്‍ കഴിയാതെ
ആത്മഹത്യചെയ്യും,
യുദ്ധത്തില്‍ മരിക്കുന്നവരേക്കാള്‍
തിരിച്ച് വന്ന് ആത്മഹത്യചെയ്യുന്ന
പട്ടാളക്കാരാണ് നുമ്മക്ക് കൂടുതല്‍,
ഇമ്മാതിരി പട്ടാളക്കാരുടെ
മനുഷ്യപറ്റിനെ പറഞ്ഞാല്‍ മതീലോ!
ഇതോക്കെ കണ്ടാലോന്നും
ഈ കേളന്‍:കേണല്‍ കുലുങ്ങില്ല,
കാരണം നുമ്മ ചെന്ന്
മറ്റുളോരുടെ നെഞ്ചത്ത് കയറുന്നത്
അവിടതെ ജനങ്ങളുടെ
സ്വാതന്ത്ര്യത്തിനു വേണ്ടുയുള്ള
പ്രവര്‍ത്തനമാണ്,
എന്ന് കരുതി
ഇമ്മാതിരി പ്രവര്‍ത്തനവും കൊണ്ട്
എവന്മാരെങ്കിലും നുമ്മടെ
രാജ്യത്ത് കാലുകുത്ത്യാലുണ്ടല്ലോ
കള്ളതീവ്രവാദികളേ നുമ്മ
എടപെട്ട്യോളയും, എടപെട്ട്യോാളയും!!
******
*ഏജന്റ് ഓറഞ്ച്
**ലിറ്റില്‍ ബോയ്
*** ഫാറ്റ് മാന്‍.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments