Image

പത്മപ്രഭാ സാഹിത്യ പുരസ്‌കാരം എം.കെ. സാനുവിന്‌

Published on 11 October, 2011
പത്മപ്രഭാ സാഹിത്യ പുരസ്‌കാരം എം.കെ. സാനുവിന്‌
കല്‍പറ്റ: പത്മപ്രഭാ സാഹിത്യ പുരസ്‌കാരത്തിന്‌ പ്രശസ്‌ത ഗ്രന്ഥകാരനും സാഹിത്യ നിരൂപകനുമായ പ്രൊഫ.എം.കെ സാനു അര്‍ഹനായി.ഡോ.പുനത്തില്‍ കുഞ്ഞബ്ദുള്ള, ഡോ.എസ്‌ ശാരദക്കുട്ടി, റഫീക്ക്‌ അഹമ്മദ്‌ എന്നിവര്‍ ഉള്‍പ്പെട്ട ജൂറിയാണ്‌ പുരസ്‌കാര ജേതാവിനെ പ്രഖ്യാപിച്ചത്‌. 55,000 രൂപയും പത്മരാഗക്കല്ല്‌ പതിച്ച ഫലകവും പ്രശസ്‌തിപത്രവുമടങ്ങുന്നതാണ്‌ അവാര്‍ഡ്‌.

കേരള നവോത്ഥാനത്തിന്റെ ആത്മീയസത്ത പൂര്‍ണമായുള്‍ക്കൊണ്ട എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമാണ്‌ എം.കെ സാനു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക