Image

ദിലീപ്‌ വീണ്ടും പാടുന്നു

Published on 03 September, 2013
ദിലീപ്‌ വീണ്ടും പാടുന്നു
നടന്‍ ദിലീപ്‌ വീണ്ടും സിനിമയില്‍ പാടുന്നു. തന്റെ സ്വന്തം ചിത്രമായ ശൃംഗാരവേലനിലാണ്‌ ദിലീപ്‌ ഒരിക്കല്‍ക്കൂടി ഗായകനാകുന്നത്‌. ഗായകന്‍ അഫ്‌സലിനൊപ്പമാണ്‌ ദിലീപ്‌ ഈ പാട്ട്‌ പാടിയിരിക്കുന്നത്‌. ഇതിന്‌ മുമ്പ്‌ തിളക്കം, സൗണ്ട്‌ തോമ തുടങ്ങിയ ചിത്രങ്ങളിലും മുന്‍കാലങ്ങല്‍ കോമഡി കാസറ്റുകളിലുമെല്ലാം ദിലീപ്‌ പാടിയിട്ടുണ്ട്‌. തിളക്കത്തിലെ സാറേ സാറേ സാമ്പാറേ എന്നു തുടങ്ങുന്ന ദിലീപ്‌ ആലപിച്ച പാട്ട്‌ കുട്ടികള്‍ക്കിടയില്‍ വലിയ തരംഗമായി മാറിയിരുന്നു.

നെയ്‌ത്തുകുടുംബത്തില്‍ നിന്നുള്ള യുവാവായ കണ്ണന്‍ എന്ന കഥാപാത്രത്തെയാണ്‌ ചിത്രത്തില്‍ ദിലീപ്‌ അവതരിപ്പിക്കുന്നത്‌. പ്രാരാബ്ധങ്ങളുണ്ടായിട്ടും പിതാവ്‌ കണ്ണനെ ഫാഷന്‍ ഡിസൈനിങ്‌ പഠിപ്പിക്കുകയാണ്‌. പക്ഷേ എളുപ്പവഴിയിലൂടെ പണമുണ്ടാക്കുന്ന കാര്യത്തിലാണ്‌ കണ്ണന്‌ താല്‍പര്യം. പക്ഷേ ഇതിനായി കണ്ണന്‍ തയ്യാറാക്കുന്ന പദ്ധതികളെല്ലാം പരാജയപ്പെടുകയും ചെയ്യുന്നു.

ചിത്രത്തില്‍ സംവിധായകന്‍ ലാല്‍ ജോസ്‌ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്‌. ജോസ്‌ തോമസാണ്‌ ശൃംഗാരവേലന്‍ സംവിധാനം ചെയ്യുന്നത്‌.

ഒരു കല്യാണസാരിയെ ചുറ്റിപ്പറ്റിയാണ്‌ ശൃംഗാരവേലനിലെ കഥ മുന്നോട്ടുപോകുന്നത്‌. തമിഴ്‌ നടി വിദേകിയാണ്‌ ചിത്രത്തില്‍ നായികയായി എത്തുന്നത്‌.
ദിലീപ്‌ വീണ്ടും പാടുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക