Image

അഡ്വാനിയുടെ `ജനചേതനാ യാത്ര'യ്‌ക്ക്‌ തുടക്കം

Published on 11 October, 2011
അഡ്വാനിയുടെ `ജനചേതനാ യാത്ര'യ്‌ക്ക്‌ തുടക്കം
ന്യൂഡല്‍ഹി: ബി.ജെ.പി നേതാവ്‌ എല്‍.കെ അഡ്വാനി നയിക്കുന്ന `ജനചേതനാ യാത്ര' ആരംഭിച്ചു. വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്ന `ജനചേതന യാത്ര' നവംബര്‍ 20ന്‌ ദല്‍ഹിയില്‍ സമാപിക്കും. രാവിലെ 10ന്‌ ആരംഭിച്ച്‌ രാത്രി 10 വരെ നീളുന്ന യാത്രയില്‍ മൂന്ന്‌ നാല്‌ റാലികളും നിരവധി പൊതുപരിപാടികളിലും അദഡാനി പങ്കെടുക്കും.

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാര്‍ ആണ്‌ യാത്ര ഉദ്‌ഘാടനം ചെയ്‌തു. സിയാബ്‌ ദിയാരയില്‍നിന്നും ആരംഭിക്കുന്ന യാത്രക്ക്‌ അഭിവാദ്യം നേരാന്‍ പ്രധാന നേതാക്കളായ സുഷമ സ്വരാജ്‌, അരുണ്‍ ജെയ്‌റ്റിലി ഉള്‍പ്പെടെയുള്ളവര്‍ എത്തിയിരുന്നു. യാത്ര കടന്നുപോകുന്ന എല്ലാ സംസ്ഥാനങ്ങളിലും കര്‍ശന സുരക്ഷാ നടപടികള്‍ ഉറപ്പാക്കാന്‍ ആഭ്യന്തര മന്ത്രാലയം പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.

വിലക്കയറ്റവും അഴിമതിയും മൂലം ജനങ്ങള്‍ പൊറുതിമുട്ടുന്ന സാഹചര്യം ഉണ്ടായിട്ടും ശക്തമായ നടപടി സ്വീകരിക്കുന്നതില്‍ യു.പി.എ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന്‌ അഡ്വാനി വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക