Image

പോലീസ്‌ വെടിവെയ്‌പ്‌ ഖേദകരം: ഉമ്മന്‍ചാണ്ടി

Published on 11 October, 2011
പോലീസ്‌ വെടിവെയ്‌പ്‌ ഖേദകരം: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: കോഴിക്കോട്‌ എസ്‌.എഫ്‌.ഐ പ്രവര്‍ത്തകര്‍ക്ക്‌ നേരേ പോലീസ്‌ കമ്മീഷണര്‍ വെടിവെച്ച സംഭവം അങ്ങേയറ്റം ഖേദകരമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ പറഞ്ഞു. കോഴിക്കോട്‌ ഗവ.എഞ്ചിനീയറിങ്‌ കോളജില്‍ നിര്‍മല്‍ മാധവ്‌ പ്രവേശനം നേടിയതിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നും ഇക്കാര്യത്തില്‍ വിദ്യാഭ്യാസ സെക്രട്ടറി ഉള്‍പ്പെടെ മറ്റാരെയും കുറ്റപ്പെടുത്തേണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട്ട്‌ നിവൃത്തിയില്ലാത്ത സാഹചര്യത്തിലാണ്‌ പൊലീസ്‌ ഇടപെട്ടത്‌. മനുഷ്യാവകാശ കമ്മീഷന്റെ വാഹനം വരെ ആക്രമിക്കുന്ന സ്ഥിതിയുണ്ടായി. പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിലെത്തിക്കാനായിരുന്നു വെടിവെയ്‌പ്‌ നടത്തിയ അസി.കമ്മീഷണര്‍ രാധാകൃഷ്‌ണ പിള്ള സംഭവസ്ഥലത്തെത്തിതെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക