മാവേലി ജോര്‍ജിന്റെ പക്ഷത്ത് ! (ജോസ് കാടാപുറം)
EMALAYALEE SPECIAL
01-Sep-2013
EMALAYALEE SPECIAL
01-Sep-2013

പേടിയോടെയാണ് മലയാളി ഇക്കുറി ഓണത്തെ കാത്തിരിക്കുന്നത്. കാണം വിറ്റാലും ഓണം
ആഘോഷിക്കാന്‍ ഇത്തിരി വിഷമിക്കും. വിലക്കയറ്റം മൂര്‍ധന്യത്തിലെത്തിയിട്ടും
സര്‍ക്കാര്‍ കാര്യമായി അനങ്ങിയില്ല എന്നാണ് മാവേലിക്കറിയാന്‍ കഴിഞ്ഞത്! മാവേലി
ഇത്തവണ ഇതിന്റെ കാര്യമന്വേഷിച്ചത് ബഹുമാനപ്പെട്ട ചീഫ് വിപ്പ് സാറിനോടാണ്.
മഹാപ്രതിഭയും നടനുമായ ശ്രീ തിലകന്റെ പേരിലുള്ള അവാര്‍ഡ് നല്‍കാനായി മാവേലി കടന്നു
വന്നപ്പോഴാണ് സാക്ഷാല്‍ ചീഫ് വിപ്പിന്റെ ജനങ്ങളുടെ ഇടയിലുള്ള സ്വാധീനം
മനസിലായത്.
ചടങ്ങ് കഴിഞ്ഞ് മാവേലി ജോര്‍ജിനോട് കുശലം പറഞ്ഞു. 'സാധാരണക്കാരന് പച്ചക്കറികളുടേയും അവശ്യസാധനങ്ങളുടേയും അടുത്തേക്ക് എത്താന്‍ കഴിയില്ല. ഓണനാളിനോട് അടുക്കുമ്പോള്‍ ഇനിയും വില കൂടാന്‍ സാധ്യതയുണ്ട്. കാരണം പെട്രോളിനും ഡീസലിനും ആറു പ്രവശ്യം വില കൂട്ടുകയും ചെയ്‌തപ്പോള്‍ ഭക്ഷ്യസാധനങ്ങളുടെ വില ഇനിയും കൂടുമെന്നുറപ്പ്. കൂടാതെ തൊഴിലെടുക്കുന്നവര്‍ക്ക് ബോണസോ, ഉത്സവബത്തയോ ശമ്പളമോ നല്‍കിയിട്ടില്ല. കരാറുകാര്‍ക്ക് കുടിശിക കൊടുത്തുതീര്‍ത്താക്കതിനാല്‍ ഇവര്‍ക്ക് കീഴില്‍ പണിയെടുക്കുന്ന ലക്ഷങ്ങള്‍ക്കും ഓണമുണ്ടാകില്ല. വിവിധ പെന്‍ഷനുകളും കുടിശികയാണ്. ചില ഓണച്ചന്തകള്‍ അവിടെയും ഇവിടെയും തുടങ്ങിയെങ്കിലും അവിടെയൊന്നും സാധനങ്ങളില്ല.

ജോര്‍ജ്
തുടര്‍ന്നു: ഭരണ സംവിധാനം മുഴുവനും സോളാര്‍ കേസില്‍ നിന്ന് സര്‍ക്കാരിനെ
രക്ഷിക്കാന്‍ വേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്ന് ജോര്‍ജ്
പറഞ്ഞുനിര്‍ത്തി. ഇങ്ങനെ സരിതയെക്കുറിച്ച് കേട്ട കഥകള്‍ മാവേലി വിശ്വസിച്ച്
മുന്നേറിയപ്പോള്‍ സെക്രട്ടറിയേറ്റിലെ പ്രധാന ഗേറ്റിന്റെ പേര് സരിത ഗേറ്റ്
എന്നാക്കി മാറ്റിയത് മാവേലിയറിഞ്ഞു. എല്ലാം കഴിഞ്ഞ് യാത്രയാകുന്നതിനു മുമ്പ്
മഹാബലിയും പറഞ്ഞു: സരിതാ...ഐ ലവ് യു ഡാ..., സരിതാ...ഐ ലവ് യു ഡാ...

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments