Image

എസ്. എഫ്. ഐ മാര്‍ച്ചില്‍ പരക്കെ സംഘര്‍ഷം

Published on 11 October, 2011
എസ്. എഫ്. ഐ മാര്‍ച്ചില്‍ പരക്കെ സംഘര്‍ഷം

പാലക്കാട്: കോഴിക്കോട് ഇന്നലെയുണ്ടായ പൊലീസ് നടപടിയില്‍  പ്രതിഷേധിച്ച് സംസ്ഥാനത്തിന്‍െറ വിവിധ സ്ഥലങ്ങളില്‍  നടന്ന എസ്. എഫ്. ഐ മാര്‍ച്ചില്‍ സംഘര്‍ഷം . പാലക്കാട് സമരക്കാരും പൊലീസും തമ്മില്‍ ഏറ്റമുട്ടി. കലക്ടറേറ്റില്‍ കല്ളേറ് നടത്തിയ സമരക്കാര്‍ക്ക് നേരെ പൊലിസ് നിരവധി തവണ ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു. ഏറ്റുമുട്ടലില്‍ വിദ്യാര്‍ഥികള്‍ക്കും പൊലിസിനും പരിക്കേറ്റു. കലകട്റേറ്റ് വളപ്പിലെ ഫോട്ടോസ്റ്റാറ്റ് കേന്ദ്രം സമരക്കാര്‍ എറിഞ്ഞ് തകര്‍ത്തു.  

കണ്ണൂരില്‍  പ്രകടനമായി വന്ന സമരക്കാര്‍ കാള്‍ടെക്സ് ദേശീയ പാത ജംഗ്ഷന്‍   ഉപരോധിച്ചു. പൊലീസ് അവരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് നഗരത്തിലൂടെ വീണ്ടും പ്രകടനം നടത്തി. ഇതിനിടെ ട്രാഫീക് പൊലീസ് ഓഫീസിന് നേരെയും റീജിന്യല്‍ ഫോറന്‍സിക് ലബോറട്ടറലിക്ക് നേരെയും കല്ളെറിഞ്ഞു.കൂടാതെ കലക്ടര്‍ , ഐ. ജി , എസ്.പി എന്നിവരുടെ ക്യാമ്പ് ഓഫീസുകള്‍ക്ക് നേരെയും  കല്ളേറുണ്ടായി. കണ്ണൂര്‍ നഗരസഭയുടെ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പ് അടിച്ച് തകര്‍ത്തു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും കയ്യേറ്റമുണ്ടായി. ഇന്ത്യവിഷന്‍േറയും റിപ്പോര്‍ട്ടര്‍ ടി. വിയുടേയും അമൃത ടി. വിയുടേയും ക്യാമറകള്‍  തകര്‍ത്തു. ക്യാമറാമാന്‍മാരായ സുമേഷ് , ഷാജു എന്നിവര്‍ക്ക് സാരമായി പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തൃശൂരില്‍ കാലിക്കറ്റ് യൂനിയന്‍ ചെയര്‍പേഴ്സണ്‍ ശീതള്‍ ഡേവിഡിന്‍െറ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമായി. 15ഓളം വിദ്യാര്‍ഥികള്‍ ഡി. ഡി. ഇ ഓഫീസിലേക്ക് തള്ളിക്കയറുകയും ഓഫീസ് അടിച്ച് തകര്‍ക്കുകയും ചെയ്തു. പിന്തുടര്‍ന്നെത്തിയ പൊലീസ് സമരക്കാരെ അടിച്ചോടിച്ചു. എസ്് എഫ്. ഐ സംസ്ഥാന ജോയിന്‍റ് സെക്രട്ടറി അനൂപ് , ജില്ലാ ജോയിന്‍റ് സെക്രട്ടറി സുബിദാസ് എന്നിവരുള്‍പെടെ 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക