Image

മലയാളി ഹൗസ് പൂട്ടി: മണ്ടന്‍മാരെല്ലാം പണ്ഡിതന്മാരും പണ്ഡിതന്‍മാര്‍ മണ്ടന്‍മാരുമായി

അനില്‍ പെണ്ണുക്കര Published on 31 August, 2013
മലയാളി ഹൗസ് പൂട്ടി: മണ്ടന്‍മാരെല്ലാം പണ്ഡിതന്മാരും പണ്ഡിതന്‍മാര്‍ മണ്ടന്‍മാരുമായി
ഒടുവില്‍ അത് സംഭവിച്ചു. മല പോലെ വന്നത് എലി പോലെയായ്. മലയാളി ഹൗസ് പൂട്ടി. ഇനി പുതിയ കുറേ താരങ്ങളുമായി ഉടന്‍ വരുമായിരിക്കാം. എന്തായാലും ഇനിയെത്തുന്നവര്‍ വെറുതെ വരില്ല. അതുറപ്പ്! മലയാളി ഹൗസ് രാഹുല്‍ ഈശ്വറിനെ വിജയിയാക്കി പ്രഖ്യാപിച്ചു. ആരും പ്രതീക്ഷിക്കാത്ത അന്ത്യം. വളരെ നല്ല കാര്യം.  ഇല്ലെങ്കില്‍ 'തന്ത്രി' യുടെ ജീവിതം കട്ടപൊക ആയേനെ!  ഒന്നുമില്ലെങ്കില്‍ ഈശ്വരന്‍ 'ഗപ്പു'മായാണല്ലോ വീട്ടില്‍ വരുന്നതെന്നോര്‍ത്ത് തന്ത്രികുടുംബവും ഭാര്യയും വിചാരിച്ചുകൊള്ളും. ഇതുവരെ ചെയ്തതിനെല്ലാം മാപ്പു കൊടുക്കും. ഭാര്യ ഡൈവോഴ്‌സ് ചെയില്ല.

നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പുറത്താക്കിയ ജി.എസ്. പ്രദീപിനെ അകത്താക്കാന്‍ ചില ശ്രമങ്ങള്‍ നടന്നതായി വാര്‍ത്തയുണ്ട്. ഗ്രാന്റ് മാസ്റ്ററായ ജി.എസിനെ 'മലയാളി ഐക്കണ്‍' ആക്കി തിരിച്ചു വിളിച്ച് ട്രോഫിയും കൊടുത്തു പറഞ്ഞുവിട്ടു. രാഹുലിനെ മൈന്‍ഡു പോലും ചെയ്തില്ല. കിരീടം തനിക്കു കിട്ടുമെന്ന് വലിയ ഉറപ്പായിരുന്നു ജി.എസ്. പ്രദീപിന്. പതിനാറ് കഴുതകള്‍ക്കിടയിലെ കുതിരയായിരുന്നു താനെന്ന് ഒരു ഓണ്‍ലൈനില്‍ പുറത്തിറങ്ങിയശേഷം ശ്രീമാന്‍ വച്ചുകാച്ചുകയും ചെയ്തു. അതു വലിയ അക്രമമായിപ്പോയി. അപ്പോഴും മലയാളി ഹൗസിനുള്ളിലുള്ളവര്‍ക്ക് ജി.എസ്. വല്യ പുള്ളി ആയിരുന്നു എന്ന് ഓര്‍ക്കണം. താന്‍ മലയാളി ഹൗസില്‍ പോകാന്‍ കാരണം കല്‍പ്പനയും, പി.ടി.ഉഷയുമൊക്കെ മലയാളി ഹൗസില്‍ ഉണ്ടാകുമെന്ന് സൂര്യാ ടിവിക്കാര്‍ പറഞ്ഞിരുന്നുവെന്നാണ് ജി.എസ്. എഴുതിയത്. ചെന്നപ്പോള്‍ അിറഞ്ഞത് സന്തോഷ് പണ്ഡിറ്റ് ഉള്‍പ്പെടെയുള്ള പതിനാറ് കഴുതകളായിരുന്നുവെന്ന്. (ഇത് ജി.എസ്. പറഞ്ഞതാണ് വായനക്കാരാ)

എന്തായാലും സംഭവം തീര്‍ന്നു. ഇനി മലയാളികളുടെ കളി. റോസിന്‍ ജോളിയേയും. തിങ്കളിനേയും, നീനയേയുമൊക്കെ അവര്‍ വഴി നടത്തുമോന്ന് കണ്ടറിയണം. എന്തായാലും യൂടൂബ് വീഡിയോകളൊക്കെ നിറഞ്ഞോടുകയല്ലേ ഗൃഹസദസുകളില്‍.

രാഹുല്‍ ഒരു തവണകൂടി മലയാളി ഹൗസില്‍ നിന്നാല്‍ കൊള്ളാമെന്ന് രേവതിയോട് പറയുന്നതു കേട്ടു. എന്താ കക്ഷിക്ക് വീട്ടില്‍ പോകണ്ടെ. ഇങ്ങനെ പെണ്ണുങ്ങളേയും കെട്ടിപ്പിടിച്ച് നടക്കാന്‍ എന്തൊരു പൂതി. കൊള്ളാം… തന്ത്രി… കൊള്ളാം.

മലയാളി ഹൗസ് കൊണ്ട് രക്ഷപ്പെട്ടത് രണ്ട് കൂട്ടരാണ്. ഒന്ന് സൂര്യ ടിവി. 8 മണി മുതല്‍ 9 മണി വരെയുള്ള കണ്ണീര്‍ സീരിയലുകാരുടെ അടപ്പ് തെറിപ്പിച്ചില്ലേ. ഗൂണം സൂര്യാടിവിക്ക് തന്നെ. പിന്നെ മറ്റൊരാള്‍ നമ്മുടെ സന്തോഷ് പണ്ഡിറ്റ്. പാവം സൂര്യാടിവിയില്‍ വരുമ്പോള്‍ എല്ലാവരും പറഞ്ഞതും, ഓര്‍ത്തതും അയാള്‍ മണ്ടനാണെന്നാണ്. പക്ഷേ അയാള്‍ക്ക് നന്നായി അറിയാമായിരുന്നു അയാളൊരു മണ്ടനല്ലെന്ന്. എന്തായാലും അദ്ദേഹവും രക്ഷപ്പെട്ടു. ഇനിയിപ്പൊ മലയാളി ഹൗസില്‍ എന്തു സംഭവിക്കുമെന്ന് കാത്തിരുന്നു കാണാം.

തൊട്ടുക്കൂട്ടാന്‍

"ഗോകുല നാഥനാം കള്ളക്കണ്ണന്‍… രാധയുമായൊന്നു… ഹ…ഹ..”


മലയാളി ഹൗസ് പൂട്ടി: മണ്ടന്‍മാരെല്ലാം പണ്ഡിതന്മാരും പണ്ഡിതന്‍മാര്‍ മണ്ടന്‍മാരുമായിമലയാളി ഹൗസ് പൂട്ടി: മണ്ടന്‍മാരെല്ലാം പണ്ഡിതന്മാരും പണ്ഡിതന്‍മാര്‍ മണ്ടന്‍മാരുമായിമലയാളി ഹൗസ് പൂട്ടി: മണ്ടന്‍മാരെല്ലാം പണ്ഡിതന്മാരും പണ്ഡിതന്‍മാര്‍ മണ്ടന്‍മാരുമായിമലയാളി ഹൗസ് പൂട്ടി: മണ്ടന്‍മാരെല്ലാം പണ്ഡിതന്മാരും പണ്ഡിതന്‍മാര്‍ മണ്ടന്‍മാരുമായിമലയാളി ഹൗസ് പൂട്ടി: മണ്ടന്‍മാരെല്ലാം പണ്ഡിതന്മാരും പണ്ഡിതന്‍മാര്‍ മണ്ടന്‍മാരുമായിമലയാളി ഹൗസ് പൂട്ടി: മണ്ടന്‍മാരെല്ലാം പണ്ഡിതന്മാരും പണ്ഡിതന്‍മാര്‍ മണ്ടന്‍മാരുമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക