Image

ഉമ്മന്‍ ചാണ്ടി പോലീസിനെ നഗ്നമായി ന്യായീകരിക്കുന്നു: വി.എസ്‌

Published on 11 October, 2011
ഉമ്മന്‍ ചാണ്ടി പോലീസിനെ നഗ്നമായി ന്യായീകരിക്കുന്നു: വി.എസ്‌
തിരുവനന്തപുരം: സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്ത പോലീസ് ഉദ്യോഗസ്ഥനെ നഗ്നമായി ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി. അത്യന്തം ഹീനമായ നടപടിയാണ് കോഴിക്കോട്ട് നടന്നത്. പോലീസിന്റെ ആശ്രയമില്ലാതെ നില്‍ക്കാനാകാത്ത സ്ഥിതിയിലാണ് സര്‍ക്കാര്‍. മുന്നറിയിപ്പില്ലാതെ വെടിവെച്ചത് ഗുരുതരമായ തെറ്റാണ്. മെറിറ്റില്ലാത്ത വിദ്യാര്‍ഥിയെ പഠിപ്പിക്കണമെന്നുണ്ടെങ്കില്‍ സ്വാശ്രയ കോളേജിലാണ് പഠിപ്പിക്കേണ്ടത്. അല്ലാതെ സര്‍ക്കാര്‍ കോളേജില്‍ ചേര്‍ക്കുകയല്ല ഉമ്മന്‍ ചാണ്ടി ചെയ്യേണ്ടിയിരുന്നത്-വി.എസ് കുറ്റപ്പെടുത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക