Image

ഓര്‍മ്മ തന്‍ തൂവല്‍... (കവിത: സോയ നായര്‍)

Published on 31 August, 2013
ഓര്‍മ്മ തന്‍ തൂവല്‍... (കവിത: സോയ നായര്‍)
അന്നും അവള്‍ വന്നു.
കുടുതല്‍ സുന്ദരിയായ്‌..
അക്ഷികളില്‍ കണ്മഷിത്തുന്‌ടുകള്‍..
നാസികാഗ്രത്തില്‍
തിളങ്ങുന്ന മൂക്കൂത്തിയും..
രക്തവര്‍ണമേകും
കുങ്കുമപ്പൊട്ട്‌..
അഴകിന്‍ ചാരുതയായ്‌
അലസമായിളകുന്ന
കൂന്തലിഴകളും..
മാന്‍പേട കണ്ണാല്‍
ഒളികണ്ണെറിഞ്ഞ്‌
എന്‍ ചിത്തത്തെ
മയക്കി നീ...
പളുങ്ക്‌ പോല്‍ തിളങ്ങും
നിന്‍ മേനി
ചേലയാല്‍ മൂടി
എന്നരികെ നടന്നു വന്നു...
ആ പാദസരമണിനാദം
നിന്‍ ഹ്രിദയതുടിപ്പുകള്‍..
കവിളുകളെ തൊട്ടുരുമ്മും
കാതിലോലപ്പൂ...
ചിരി തന്‍ മുത്തുകളാകും
നുണക്കുഴിയും..
സ്‌നിഗ്‌ദസൊന്ദര്യമെ....
എന്നും നീ സുന്ദരി...
മനോനികുഞ്ചത്തിലെ
ഓര്‌മ്മ തന്‍ പൊന്‍ തൂവല്‍ നീ...

******

Soya Nair(M.A.P)
Philadelphia.
ഓര്‍മ്മ തന്‍ തൂവല്‍... (കവിത: സോയ നായര്‍)
Join WhatsApp News
Sudhir Panikkaveetil 2013-09-01 12:19:58
കവിതയിൽ കാലപ്പ്നിക വസന്തം വീണ്ടുമുദിക്കുന്നു, കവയിത്രിക്ക് അഭിനന്ദനങ്ങൾ
Dr[Major] Nalini Janardhanan 2013-09-01 23:48:19
മനോഹരമായ ശൈലി! വീണ്ടും എഴുതൂ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക