Image

യുദ്ധനീക്കത്തില്‍ യുഎസ് ഒറ്റപ്പെടുന്നു.

Published on 31 August, 2013
യുദ്ധനീക്കത്തില്‍ യുഎസ് ഒറ്റപ്പെടുന്നു.
ലണ്ടന്‍ : രാസായുധപ്രയോഗം നടത്തിയതിന്റെ പേരില്‍ സിറിയയ്‌ക്കെതിരെ സൈനിക നടപടിക്കില്ലെന്നു ബ്രിട്ടനും ജര്‍മനിയും തീരുമാനിച്ചതോടെ യുദ്ധനീക്കത്തില്‍ യുഎസ് ഒറ്റപ്പെടുന്നു. പ്രധാനമന്ത്രി ഡേവിഡ് കാമറണിനെയും സഖ്യരാജ്യമായ അമേരിക്കയെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ടാണു യുദ്ധത്തിനെതിരെ ബ്രിട്ടിഷ് പാര്‍ലമെന്റ് നിലപാടെടുത്തത്. യുദ്ധം ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് അംഗീകാരം തേടി സര്‍ക്കാര്‍ അവതരിപ്പിച്ച പ്രമേയം ഏഴുമണിക്കൂര്‍ നീണ്ട സംവാദത്തിനൊടുവില്‍, 272ന് എതിരെ 285 വോട്ടിനാണു ബ്രിട്ടിഷ് പാര്‍ലമെന്റ് തള്ളിക്കളഞ്ഞത്. യുദ്ധത്തിനുവേണ്ടി ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന പാര്‍ലമെന്റ് തള്ളിക്കളയുന്നത് 1782നു ശേഷം ആദ്യമാണ്.

ഇതേസമയം, ബ്രിട്ടന്റെ തീരുമാനം എന്തായാലും സിറിയയ്‌ക്കെതിരെ സൈനിക നടപടി എന്ന തീരുമാനത്തില്‍ നിന്നു പിന്നോട്ടില്ലെന്നു ഫ്രാന്‍സ് വ്യക്തമാക്കി. സിറിയയ്‌ക്കെതിരെ നീങ്ങാന്‍ രാജ്യാന്തര സഖ്യത്തിനു രൂപംനല്‍കാന്‍ ശ്രമിക്കുമെന്നു യുഎസ് പ്രതിരോധ സെക്രട്ടറി ചക് ഹേഗല്‍ അറിയിച്ചു. യുഎസ് പാര്‍ലമെന്റ് അംഗങ്ങള്‍ 90 മിനിറ്റ് ചര്‍ച്ചയ്ക്കുശേഷം യുദ്ധത്തിനായുള്ള പ്രസിഡന്റ് ബറാക് ഒബാമയുടെ നീക്കത്തിനു തത്വത്തില്‍ പിന്‍തുണ നല്‍കിയെങ്കിലും ഇതുസംബന്ധിച്ചു കൂടുതല്‍ ചര്‍ച്ചയും സുതാര്യമായ നിലപാടും ആവശ്യമാണെന്നു ചൂണ്ടിക്കാട്ടി.

ബ്രിട്ടന്റെ തീരുമാനം യുഎസുമായുള്ള ബന്ധത്തിലും വിള്ളലുണ്ടാക്കിയേക്കാം എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ ബ്രിട്ടിഷ് പാര്‍ലമെന്റ് എടുത്ത തീരുമാനത്തെ മാനിക്കുന്നുവെന്നു വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.
ഇതിനിടെ രാസായുധപ്രയോഗത്തിന്റെ തെളിവെടുപ്പു നടത്തുന്ന യുഎന്‍ വിദഗ്ധസംഘം ഇന്നലെ ഡമാസ്‌കസിലെ സൈനിക ആശുപത്രി സന്ദര്‍ശിച്ചു. സംഘം ഇന്നു പരിശോധന പൂര്‍ത്തിയാക്കി സിറിയ വിടും.

സ്വന്തം ജനങ്ങള്‍ക്കെതിരെ രാസായുധം പ്രയോഗിച്ച സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിനെതിരെ മനുഷ്യാവകാശത്തിലൂന്നി നിന്നുകൊണ്ടു ശക്തമായി പ്രതികരിക്കാന്‍ അനുമതി തേടിയുള്ള പ്രമേയം പാര്‍ലമെന്റ് തള്ളിയത് ബ്രിട്ടിഷ് സര്‍ക്കാരിനു പൊതുവേയും, പ്രധാനമന്ത്രി ഡേവിഡ് കാമറണിനു പ്രത്യേകിച്ചും കനത്ത തിരിച്ചടിയായി. യുദ്ധത്തിനെതിരെ പ്രതിപക്ഷ ലേബര്‍ പാര്‍ട്ടിയുടെ നേതാവ് എഡ് മിലിബാന്‍ഡ് ശക്തമായ നിലപാടെടുത്തു. പ്രഭുസഭയില്‍ സ്വരാജ് പോളും സര്‍ക്കാര്‍ നീക്കത്തെ എതിര്‍ത്തു.

വോട്ടെടുപ്പു വന്നപ്പോള്‍ കാമറണിന്റെ യാഥാസ്ഥിതിക കക്ഷിയിലെ 30 വിമതരും ലിബറല്‍ ഡമോക്രാറ്റ്‌സില്‍ ഒന്‍പതുപേരും സര്‍ക്കാര്‍ പ്രമേയത്തിനെതിരെ പ്രതിപക്ഷത്തോടു ചേര്‍ന്നു. ഇങ്ങനെയാണ് 230 വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി യുദ്ധത്തിനുവേണ്ടിയുള്ള അനുമതി നിരാകരിക്കപ്പെട്ട ബ്രിട്ടിഷ് പ്രധാനമന്ത്രി എന്ന നാണക്കേട് കാമറണിനു മേല്‍ വീണത്. 2015ല്‍ വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടാമെന്ന കാമറണിന്റെ പ്രതീക്ഷകള്‍ക്കും ഇതോടെ തിരിച്ചടി സംഭവിച്ചു.

Obama seeks military action in Syria

By Arun Kumar (00:26)  Washington, Sep 1 (IANS) Failing to find support at home and abroad for military action in a hurry against Syria, US President Barack Obama said Saturday he will seek the approval of Congress before carrying out a military strike.

The United States "should take military action against Syrian targets" for its alleged use of chemical weapons in an Aug 21 attack on areas controlled by the opposition, he said in a Rose Garden address Saturday with Vice President Biden standing by his side.

However, before carrying out a military strike against the Syrian President Bashar al-Assad regime, he would seek Congressional approval when Congress returns from recess, Obama said.

Congressional leaders have agreed to schedule a debate and vote when they return to session, he said. They are scheduled to return from their summer recess Sep 9.

Obama did not say if he'd forgo a strike if Congress rejects his call to action.

"This attack is an assault on human dignity," Obama said. "It also presents a serious danger to our national security."

"Over the last several days, we've heard from several members of Congress who want their voices to be heard," he said. "I absolutely agree."

The remarks came amid a flurry of briefings for sceptical lawmakers by the president's national security team.

The shouts from hundreds of activists outside the White House protesting against military action could be heard from the Rose Garden shortly before Obama spoke.

The remarks came hours after UN experts investigating the alleged chemical weapons strike outside Damascus Aug 21, which US intelligence reports say left 1,429 people dead, including 426 children, left for Netherlands.

They have taken blood and urine samples from victims and soil samples from areas where chemical attacks have been reported.

(Arun Kumar can be contacted at arun.kumar@ians.in)


Join WhatsApp News
Varughese Mathew 2013-09-01 05:46:10
War is not a solution for any political issue. Moreover, American people learned a lesson from Iraq war that it was an unnecessary military action, wastions trillons of dollars and puting the rich country of America in a very bad economic situation. This country has not recovered from the aftermath of this unwise decision made by the American president that time. Now America has to concentrate on many thins like improving economic situation, unemployment, health issues and many more to make this country as a strong nation as before. America should not be a world police because that time is all gone. Hello politicians wake up and do something to your own nation rather than mouth looking to see what is going on with other people. You better do something for this great country and let allthe nation and people of all country Hate War and political interference of other countries.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക