ശ്യാമപ്രസാദിന്റെ ചിത്രത്തില്‍ മമ്മൂട്ടി ഡ്രൈവറാകുന്നു
Published on 31 August, 2013
പ്രശസ്‌ത സംവിധായകന്‍ ശ്യാമപ്രസാദ് ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി
ഡ്രൈവറാകുന്നു. ടാക്‌സി എന്നാണ് ചിത്രത്തിന്റെ പേര്. മമ്മൂട്ടി അവതരിപ്പിക്കുന്ന
കഥാപാത്രം ഒരു യാത്ര പോകുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. സസ്‌പെന്‍സിനും
നര്‍മ്മത്തിനും പ്രധാന്യം കൊടുത്തു കൊണ്ടുള്ളതായിരിക്കും ഈ സിനിമയെന്ന്
ശ്യാമപ്രസാദ് പറഞ്ഞു.
ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല. യൂറോപ്യന്‍
നടികളെ ആരെയെങ്കിലും കൊണ്ടു വരാനാണ് ലക്ഷ്യമിടുന്നതെന്ന് ശ്യാമപ്രസാദ്
സൂചിപ്പിച്ചു. ചിത്രത്തിന്റെ പ്രാഥമിക ജോലികള്‍ മാത്രമാണ് ആരംഭിച്ചിട്ടുള്ളതെന്നും
ഇതു സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ ആവില്ലെന്നും അദ്ദേഹം
പറഞ്ഞു.
ശ്യാമപ്രസാദിന്റെ ഋതു എന്ന സിനിമയ്‌ക്ക് തിരക്കഥ ഒരുക്കിയ ജോഷ്വ
ന്യൂട്ടനാണ് ഈ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. മറ്റ് താരങ്ങളെ
തീരുമാനിച്ചുവരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല