Image

ട്രാഫിക്കിന്റെ ഹിന്ദിപ്പതിപ്പില്‍ നികിത തിരിച്ചുവരുന്നു

Published on 31 August, 2013
ട്രാഫിക്കിന്റെ ഹിന്ദിപ്പതിപ്പില്‍ നികിത തിരിച്ചുവരുന്നു
ട്രാഫിക്കിന്റെ ഹിന്ദിപ്പതിപ്പില്‍ യുവതാരം നികിത പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. ഫഹദ്‌ ഫാസിലിന്റെ ആദ്യ ചിത്രമായ കയ്യെത്തും ദൂരത്തില്‍ നായികയായി നികിത പ്രിന്‍സ്‌, ക്രാന്തിവീര തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. എന്നാല്‍ ചിത്രത്തില്‍ ഏത്‌ റോളാണ്‌ നികിത ചെയ്യുന്നതെന്നകാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നാണ്‌ സംവധായകന്‍ രാജേഷ്‌ പറയുന്നത്‌. എന്തായാലും ഹിന്ദി ചിത്രത്തിന്റെ ജോലികള്‍ വൈകാതെ തുടങ്ങുമെന്നും സംവധായകന്‍ പറയുന്നു. ചിത്രത്തിലെ മറ്റ്‌ താരങ്ങളെ തീരുമാനിയ്‌ക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലാണ്‌ രാജേഷ്‌ ഇപ്പോള്‍. ട്രാഫിക്കിനെക്കുറിച്ച്‌ കേട്ടറിഞ്ഞ ബോളിവുഡ്‌ ഇപ്പോള്‍ രാജേഷ്‌ ഒരുക്കുന്ന ഹിന്ദി റീമേക്കിനായി കാത്തിരിക്കുകയാണ്‌. തമിഴ്‌നാട്ടില്‍ നടന്ന ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ്‌ രാജേഷ്‌ ട്രാഫിക്ക്‌ ഒരുക്കിയത്‌. തമിഴില്‍ ചെന്നൈയില്‍ ഒരു നാള്‍ എന്ന പേരില്‍ ഇതേ വിഷയം ചലച്ചിത്രമാവുകയും വലിയ പ്രശംസകള്‍ നേടുകയും ചെയ്‌തിരുന്നു.
ട്രാഫിക്കിന്റെ ഹിന്ദിപ്പതിപ്പില്‍ നികിത തിരിച്ചുവരുന്നുട്രാഫിക്കിന്റെ ഹിന്ദിപ്പതിപ്പില്‍ നികിത തിരിച്ചുവരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക