Image

'സിന്ധു' കൊണ്ടുപോയ പതിനെട്ട് ജീവന്‍!

അനില്‍ പെണ്ണുക്കര Published on 30 August, 2013
'സിന്ധു' കൊണ്ടുപോയ പതിനെട്ട് ജീവന്‍!
ഇന്ത്യയുടെ 67-ാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് ഇരുപത്തി നാലു മണിക്കൂര്‍ മുമ്പ് മുംബൈയില്‍ വച്ച് ഇന്ത്യയുടെ  ഓള്‍ഡ് ചരക്കായ 'സിന്ധു രക്ഷക് ് എന്ന മുങ്ങിക്കപ്പലില്‍ നാല് മലയാളി സൈനികര്‍ ഉള്‍പ്പെടെ 18 യുവ സൈനികരാണ് വെന്ത് വെണ്ണീറായത്. ഇരുപത്തിനാല് മണിക്കൂര്‍ കഴിഞ്ഞ് യാതൊരു ഉളുപ്പുമില്ലാതെ സ്വാതന്ത്ര്യദിനാഘോഷത്തിന് നമ്മുടെ ആദര്‍ശ ധീരന്‍ സല്യൂട്ടടിച്ചു. സംഭവം കഴിഞ്ഞ് പതിനഞ്ച് ദിവസമായിട്ടും ഈ സൈനികരുടെ ശേഷിക്കുന്ന ശരീരഭാഗങ്ങള്‍ പോലും സേനയ്ക്ക് കരയ്ക്കടുപ്പിക്കാനായിട്ടില്ല.

ഇനിയിപ്പോള്‍ നടക്കാന്‍ പോകുന്ന ഒരു കാര്യം കിട്ടിയവയെല്ലാം പതിനെട്ട് പെട്ടിക്കുള്ളിലാക്കി അവരവരുടെ നാട്ടിലേക്കയക്കും. സ്വന്തം കുടുംബക്കാര്‍ക്ക് ഒന്നു കാണുവാന്‍ പോലുമുള്‌ള അവശിഷ്ടങ്ങള്‍ ഉണ്ടാവില്ല എന്ന് നമുക്കറിയാം. പക്ഷെ ഇങ്ങനെയൊരു സംഭവം ഒഴിവാക്കാമായിരുന്നില്ലേ എന്ന് പലരും ചോദിക്കുന്നു.

'സിന്ധു രക്ഷക് ' എന്നാണ് ഇന്ത്യയുടെ ഈ മുങ്ങിക്കപ്പലിന്റെ പേര്. ഫലത്തിലിവള്‍ 'സിന്ധു ശിക്ഷക് ' ആയി പോയി. 1997 ഡിസംബര്‍ 24-ന് ഇന്ത്യന്‍ നേവി കമ്മീഷന്‍ ചെയ്ത സിന്ധു 2010-ല്‍ ഒരു വെടിക്കെട്ട് നടത്തി ഒരു നാവിക കൊല ചെയ്തതാണ്. റഷ്യന്‍ നിര്‍മ്മിത മുങ്ങിക്കപ്പലായ സിന്ധുവിനെ ഏഴു മാസം മുന്‍പാണ് അപ്‌ഗ്രേഡ് ചെയ്ത് മുംബൈ നാവിക ആസ്ഥാനത്ത് എത്തിച്ചത്.
ആവശ്യം  വന്നാല്‍ ആക്രമിക്കാനുള്ള മിസൈലുകളും മറ്റു സ്‌ഫോടക വസ്തുക്കളും കുത്തി നിറച്ചിരിക്കുന്ന മുങ്ങിക്കപ്പലുകളിലെ ജോലി സ്‌ഫോടനാത്മകമാണെന്ന് ആര്‍ ക്കുമറിയാം . ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാമായിരുന്നില്ലേ? ഈ പതിനെട്ട് ധീരന്മാരെ കൊലയ്ക്ക് കൊടുക്കാമായിരുന്നോ? ഒന്നര മാസം കടലിനടിയിലൂടെ ഊളിയിടുന്ന കപ്പലില്‍ ജീവനക്കാര്‍ക്ക് സ്വസ്ഥമായി നില്‍ക്കാനുള്‌ല സ്ഥലം പോലും ഇല്ലത്രേ. മറ്റ് ഫോഴ്‌സുകളില്‍ നിന്നും നേവിയിലെ ഈ അന്തര്‍വാഹിനികളിലെ ജോലി വളരെ ദുരന്തപൂര്‍ണ്ണമാണെന്ന് നമ്മുടെ  സ്വന്തം ആന്റണി ഇനിയെങ്കിലും മനസ്സിലാക്കണം. മുന്‍കരുതല്‍ എടുക്കണം.

കേരളത്തിലിനിയും അങ്ങ് വരുമ്പോള്‍ ദുരന്തത്തിന്‍ മരിച്ച രണ്ടുമാസം മുന്‍പ് വിവാഹിതനായ വെള്ളറട സ്വദേശി സെയിലര്‍ ലിജു, ലോറന്‍സ്, രണ്ടാഴ്ച മുമ്പ് മുംബൈയിലേക്ക് സംഘം മാറിപ്പോയ പള്ളിപ്പാട് നിണ്ടൂര്‍ സ്വദേശി റേഡിയോ ഓഫീസര്‍ വിഷ്ണു വിശ്വംഭരന്‍, പൂജപ്പുര ചാടിയറ ശ്രീ ചക്രത്തില്‍ ലഫ്റ്റനന്റ് കമാന്‍ഡര്‍ ആര്‍. വെങ്കിട്ടരാജ്, തലശ്ശേരി കോളശേരി വീട്ടില്‍ സെയിലറായ വികാസ് ക്യഷ്ണദാസ് എന്നിവരുടെ വീടുകള്‍ ഒന്നു സന്ദര്‍ശിക്കണം. സിന്ധു രക്ഷക് കൊണ്ടുപോയി ശിക്ഷിച്ചവരുടെ ശേഷിക്കുന്ന ആത്മാക്കളെ അങ്ങേയ്ക്ക് അവിടെ കാണാം.
എ.കെ ആന്റണി ഉള്‍പ്പെടെ, ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ളവര്‍ക്കും മാധ്യമ കേസരികള്‍ക്കും സോളാറും, ശാലുവും , ബിജുവും ഭക്ഷ്യ സുരക്ഷയും മതിയായിരുന്നു ഈ ദിവസങ്ങളിലെല്ലാം. ഈ വലിയ അത്യാഹിതത്തെ ഇന്ത്യയുടെ പ്രതിരോധമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ വില കുറച്ചു കാണുകയാണുണ്ടായത് എന്നാണ് ഈ എളിയവനായ രാജ്യസ്‌നേഹിക്ക് തോന്നിയത്. ഇത്രയും എഴുതിയത് രാജ്യദ്രോഹകുറ്റമാണെങ്കില്‍ ഭാരതാംബേ......മാപ്പ്  ! !

തൊട്ടുകൂട്ടാന്‍ :

“ രെു ധീര ജവാനും ഭാരതത്തെ സ്‌നേഹിക്കുന്നവരുടെ മനസ്സില്‍ നിന്നും മരിക്കുന്നില്ല “



'സിന്ധു' കൊണ്ടുപോയ പതിനെട്ട് ജീവന്‍!  'സിന്ധു' കൊണ്ടുപോയ പതിനെട്ട് ജീവന്‍!  'സിന്ധു' കൊണ്ടുപോയ പതിനെട്ട് ജീവന്‍!
Join WhatsApp News
Anu 2013-08-30 22:56:19
mera naam Anthony, humko hindhi maalum nahiiii baiyaa......
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക