Image

നായര്‍ ബനവലന്റ് അസ്സോസിയേഷന്റെ സരസ്വതീ പൂജയും വിദ്യാരംഭവും

മൊയ്തീന്‍ പുത്തന്‍ചിറ Published on 11 October, 2011
നായര്‍ ബനവലന്റ് അസ്സോസിയേഷന്റെ സരസ്വതീ പൂജയും വിദ്യാരംഭവും

ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 8 ശനിയാഴ്ച രാവിലെ പതിനൊന്ന് മണിമുതല്‍ അസ്സോസിയേഷന്റെ ആസ്ഥാനത്തു നടന്ന സരസ്വതീ പൂജയിലും വിദ്യാരംഭ ചടങ്ങുകളിലും നിരവധി പേര്‍ പങ്കെടുത്തു.

നായര്‍ ബനവലന്റ് അസ്സോസിയേഷന്റെ മലയാളം/റിലീജിയസ് സ്‌കൂളിന്റെ പ്രധാനാദ്ധ്യാപകനായ ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ സ്‌കൂളിലെ അദ്ധ്യാപകരായ പ്രഭാകരന്‍ നായര്‍, കുന്നപ്പിള്ളില്‍ രാജഗോപാല്‍, ശ്രീമതി രുഗ്മിണി നായര്‍ എന്നിവര്‍ സരസ്വതീ വിഗ്രഹത്തിനു മുന്നില്‍ അരി നിറച്ചുവെച്ച തളികയില്‍ കുട്ടികളെ ആദ്യാക്ഷരം കുറിപ്പിച്ചു. അസ്സോസിയേഷന്റെ ചരിത്രത്തില്‍ ഇദംപ്രഥമമായ സംരംഭമായിരുന്നു തങ്ങളുടെ സെന്ററില്‍വെച്ച് ഇങ്ങനെ ഒരു ചടങ്ങ് നടക്കുന്നതെന്ന് സെക്രട്ടറി ജയപ്രകാശ് നായര്‍ പറഞ്ഞു.

എന്‍.ബി.എ. സെന്ററില്‍ നടന്നുവരുന്ന മലയാളം/റിലീജിയസ് ക്ലാസ്സുകളുടെ ഉപയോഗം കൂടുതല്‍ അംഗങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് പ്രസിഡന്റ് സുനില്‍ നായര്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ബാലകൃഷ്ണന്‍ നായര്‍ 718 217 0488.
നായര്‍ ബനവലന്റ് അസ്സോസിയേഷന്റെ സരസ്വതീ പൂജയും വിദ്യാരംഭവുംനായര്‍ ബനവലന്റ് അസ്സോസിയേഷന്റെ സരസ്വതീ പൂജയും വിദ്യാരംഭവുംനായര്‍ ബനവലന്റ് അസ്സോസിയേഷന്റെ സരസ്വതീ പൂജയും വിദ്യാരംഭവുംനായര്‍ ബനവലന്റ് അസ്സോസിയേഷന്റെ സരസ്വതീ പൂജയും വിദ്യാരംഭവുംനായര്‍ ബനവലന്റ് അസ്സോസിയേഷന്റെ സരസ്വതീ പൂജയും വിദ്യാരംഭവുംനായര്‍ ബനവലന്റ് അസ്സോസിയേഷന്റെ സരസ്വതീ പൂജയും വിദ്യാരംഭവുംനായര്‍ ബനവലന്റ് അസ്സോസിയേഷന്റെ സരസ്വതീ പൂജയും വിദ്യാരംഭവുംനായര്‍ ബനവലന്റ് അസ്സോസിയേഷന്റെ സരസ്വതീ പൂജയും വിദ്യാരംഭവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക