Image

ക്ലീവ്‌ലാന്റ്‌ സെന്റ്‌ ബേസില്‍ പള്ളിയില്‍ പെരുന്നാള്‍ സമാപിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 11 October, 2011
ക്ലീവ്‌ലാന്റ്‌ സെന്റ്‌ ബേസില്‍ പള്ളിയില്‍ പെരുന്നാള്‍ സമാപിച്ചു
ക്ലീവ്‌ലാന്റ്‌: ക്ലീവ്‌ലാന്റ്‌ സെന്റ്‌ ബേസില്‍ സിറിയക്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ കാവല്‍ പിതാവായ യല്‍ദോ മാര്‍ ബസേലിയോസ്‌ ബാവായുടെ നാമത്തിലുള്ള പ്രധാന പെരുന്നാള്‍ മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ അധിപനും പാത്രിയര്‍ക്കാ വികാരിയുമായ യല്‍ദോ മോര്‍ തീത്തോസ്‌ മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തിലും, ഫാ. ഗീവര്‍ഗീസ്‌ കുന്നത്തിന്റെ സഹകാര്‍മികത്വത്തിലും നടത്തപ്പെട്ടു.

ഇടവകയില്‍ ആദ്യസന്ദര്‍ശനം നടത്തുന്ന തിരുമേനിയെ വിശ്വാസികള്‍ കത്തിച്ച മെഴുകുതിരികളോടെ പള്ളിയിലേക്ക്‌ സ്വീകരിച്ചാനയിച്ചു. കുര്‍ബാനമധ്യേ തിരുമേനി നടത്തിയ പ്രസംഗത്തില്‍ മലങ്കരയിലെ വിശ്വാസികളെ ത്യാഗങ്ങള്‍ സഹിച്ചും ജീവന്‍ നല്‍കിയും സ്‌നേഹിച്ച സുറിയാനി സഭാ പിതാക്കന്മാരെ അനുസ്‌മരിക്കുകയും, ക്ലീവ്‌ലാന്റ്‌ ഇടവകയുടെ ആശ്ചര്യജനകമായ വളര്‍ച്ചയ്‌ക്ക്‌ നേതൃത്വം നല്‍കുന്നവരെ പ്രത്യേകം ശ്ശാഘിക്കുകയും ചെയ്‌തു. കുര്‍ബാനാനന്തരം വിശ്വാസികള്‍ക്കായി നേര്‍ച്ച സദ്യയും ക്രിസ്‌ത്യന്‍ ഗാനമേളയും നടത്തപ്പെട്ടു.
ക്ലീവ്‌ലാന്റ്‌ സെന്റ്‌ ബേസില്‍ പള്ളിയില്‍ പെരുന്നാള്‍ സമാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക