Image

സിനിമാ നടന്‍ ക്യാപ്‌റ്റന്‍ രാജുവിന്‌ ന്യൂയോര്‍ക്കില്‍ സ്വീകരണം

ജോയിച്ചന്‍ പുതുക്കുളം Published on 11 October, 2011
സിനിമാ നടന്‍ ക്യാപ്‌റ്റന്‍ രാജുവിന്‌ ന്യൂയോര്‍ക്കില്‍ സ്വീകരണം
ന്യൂയോര്‍ക്ക്‌: ഹൃസ്വസന്ദര്‍ശനാര്‍ത്ഥം അമേരിക്കയില്‍ എത്തിയ സിനിമാനടന്‍ ക്യാപ്‌റ്റന്‍ രാജുവിന്‌ ന്യൂയോര്‍ക്കിലുള്ള എല്‍മോണ്ട്‌ സെന്റ്‌ ബസേലിയോസ്‌ പള്ളിയുടെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ 16-ന്‌ ഞായറാഴ്‌ച കുര്‍ബാനാനന്തരം പള്ളി ഹാളില്‍ കൂടുന്ന യോഗത്തില്‍ വെച്ച്‌ സ്വീകണം നല്‍കും.

മികച്ച അഭിനേതാവായ ക്യാപ്‌റ്റന്‍ രാജു പ്രമുഖ വാഗ്‌മിയും, സര്‍വ്വോപരി ഉറച്ച ദൈവ വിശ്വാസിയുംകൂടിയാണ്‌. അതോടൊപ്പംതന്നെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലും തനിക്കുള്ള അവഗാഹവും താത്‌പര്യവും പല അവസരങ്ങളിലും പ്രകടിപ്പിച്ചിട്ടുണ്ട്‌. പല പത്ര-ദൃശ്യ മാധ്യമങ്ങളിലും ഇതേക്കുറിച്ച്‌ പ്രതിപാദിച്ചുവരുന്നു.

വളര്‍ന്നുവരുന്ന യുവ തലമുറയ്‌ക്ക്‌ ചിന്തോദ്ദീപങ്ങളായ വിഷയങ്ങള്‍ പറഞ്ഞു നല്‍കുന്നതിലും ക്യാപ്‌റ്റന്‍ എന്നും പ്രാഗത്ഭ്യം കാണിച്ചിട്ടുണ്ട്‌. ചടങ്ങിലേക്ക്‌ ഏവരുടേയും സാന്നിധ്യ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: വെരി. റവ. വര്‍ഗീസ്‌ പ്ലാന്തോട്ടം (914 793 9153), ചെറിയാന്‍ ജോര്‍ജ്‌ (646 460 4562), ഈപ്പന്‍ സാമുവേല്‍ (718 690 4750). ചെറിയാന്‍ സാമുവേല്‍ അറിയിച്ചതാണിത്‌.
സിനിമാ നടന്‍ ക്യാപ്‌റ്റന്‍ രാജുവിന്‌ ന്യൂയോര്‍ക്കില്‍ സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക