Image

വര്‍ഗീസ്‌ മാമ്മന്‍ തിരുവല്ലയുടെ അഭിമാനം

ജോയിച്ചന്‍ പുതുക്കുളം Published on 11 October, 2011
വര്‍ഗീസ്‌ മാമ്മന്‍ തിരുവല്ലയുടെ അഭിമാനം
ഡാളസ്‌: വര്‍ഗീസ്‌ മാമ്മന്‍ മാര്‍ത്തോമാ സഭയുടെ ട്രഷററായി തെരഞ്ഞെടുക്കപ്പെട്ടതില്‍ ഒരു തിരുവല്ല സ്വദേശിയെന്ന നിലയിലും പ്രവാസി കേരളാ കോണ്‍ഗ്രസുകാരനെന്ന നിലയിലും താന്‍ അഭിമാനം കൊള്ളുന്നുവെന്ന്‌ ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ല ഡാളസ്‌ ചാപ്‌റ്ററിന്റെ സെക്രട്ടറിയും, പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ നാഷണല്‍ വര്‍ക്കിംഗ്‌ പ്രസിഡന്റുംകൂടിയായ പി.സി. മാത്യു അറിയിച്ചു.

ശ്രീ മാമ്മന്റെ വിജയം ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ലയ്‌ക്ക്‌ ഒരു പൊന്‍തിലകം ചാര്‍ത്തിയതിനു തുല്യമാണെന്നും, മാര്‍ത്തോമാ കോളജില്‍ മാമ്മന്‍ പഠിക്കുന്ന കാലത്ത്‌ കെ.എസ്‌.സിയുടെ യൂണീറ്റ്‌ മീറ്റിംഗില്‍ താന്‍ ആദ്യമായി പരിചയപ്പെട്ടപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ നേതൃപാടവം ശ്രദ്ധിച്ചിരുന്നുവെന്നും പി.സി. മാത്യു ഓര്‍മ്മിച്ചു.

ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ല ഡാളസ്‌ ഫോര്‍ട്ട്‌ വര്‍ത്തിന്‌ ഔട്ട്‌സ്റ്റാന്‍ഡിംഗ്‌ കമ്യൂണിറ്റി സര്‍വീസിനുള്ള ഏഷ്യാനെറ്റ്‌ യു.എസ്‌.എയുടെ അവാര്‍ഡ്‌ ദാനചടങ്ങിനുശേഷം കൂടിയ യോഗത്തിലാണ്‌ മാത്യു വര്‍ഗീസ്‌ മാമ്മനെ അനുമോദിച്ചത്‌. ഏഷ്യാനെറ്റ്‌ അവാര്‍ഡ്‌ തന്റെ വ്യക്തിപരമായ നേട്ടമല്ലെന്നും ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ലയുടെ അമേരിക്കയിലെ എല്ലാ ചാപ്‌റ്ററുകളുടേയും നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ല അഡൈ്വസറി ബോര്‍ഡ്‌ ചെയര്‍മാന്‍ ജോണ്‍ സാമുവേല്‍, പ്രിയാ ചെറിയാന്‍, ശാന്തികുമാര്‍, ബിന്ദു മാത്യു എന്നിവര്‍ പ്രസംഗിച്ചു. അന്‍ജു ബിജിലി സ്വാഗതവും, ജോസഫ്‌ രാജന്‍ ആശംസയും അറിയിച്ചു. തോമസ്‌ ചെള്ളേത്ത്‌ കൃതജ്ഞത പ്രകാശിപ്പിച്ചു.
വര്‍ഗീസ്‌ മാമ്മന്‍ തിരുവല്ലയുടെ അഭിമാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക