Image

ആ സ്വപ്നം അമേരിക്കയുടെ വളര്‍ച്ചയില്‍ നാഴികക്കല്ല്: ഒബാമ;

Published on 29 August, 2013
ആ സ്വപ്നം അമേരിക്കയുടെ വളര്‍ച്ചയില്‍ നാഴികക്കല്ല്: ഒബാമ;
വാഷിംഗ്ടണ്‍: മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ അവിസ്മരണീയ സംഭാവനകള്‍ അമേരിക്കയുടെ വളര്‍ച്ചയില്‍ നാഴിക്കക്കല്ലായെന്ന് പ്രസിഡന്റ് ബരാക് ഒബാമ. കിങ്ങിന്റെ ഐതിഹാസിക പ്രസംഗത്തിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കവേയായിരുന്നു ഒബാമയുടെ പ്രസ്താവന. ലിങ്കണ്‍ സ്മാരകത്തില്‍ ആയിരങ്ങളെ സാക്ഷികളാക്കിയായിരുന്നു വീണ്ടും കറുത്തവര്‍ഗക്കാരന്റെ പ്രസംഗം. അന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കന്‍ ജനതയുടെ മനസ്സുകളിലേക്ക് ചാട്ടുളി പോലെ പാഞ്ഞുകയറിയ വാക്കുകള്‍ക്ക് കൂടുതല്‍ തെളിമ വന്നെന്ന് ഓര്‍മ്മപ്പെടുത്തിക്കൊണ്ടായിരുന്നു ബരാക് ഒബാമ, മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനെ സ്മരിച്ചത്.

വംശീയ അധിക്ഷേപങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താനും സാമ്പത്തിക ഉച്ചനീചത്വങ്ങള്‍ക്കെതിരെ പോരാടാനും മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങ് നടത്തിയ ആഹ്വാനം അമേരിക്കയുടെ വളര്‍ച്ചയിലെ നാഴിക്കക്കല്ലായെന്ന് ഒബാമ അഭിപ്രായപ്പെട്ടു. തന്നെ ഏറ്റവും അധികം സ്വാധീനിച്ച രണ്ട് അമേരിക്കന്‍ വ്യക്തിത്വങ്ങളിലൊരാളാണ് കിങ്ങെന്ന് ഒബാമ പറഞ്ഞു. രണ്ടാമത്തെയാള്‍ എബ്രഹാം ലിങ്കണാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കയില്‍ അന്ന് മാറ്റത്തിന്റെ കാഹളം മുഴങ്ങിയത് നിങ്ങള്‍ക്ക് വേണ്ടിയാണ്, ഒപ്പം എനിക്കു വേണ്ടിയും.അവര്‍ അണിനിരന്നത് നമുക്ക് വേണ്ടിയാണ്,അമേരിക്കയുടെ ശോഭനമായ ഭാവിക്ക് വേണ്ടി'. 1963ലെ ആ ചരിത്രമുഹൂര്‍ത്തത്തെ അനുസ്മരിച്ച് ബരാക് ഒബാമ പറഞ്ഞു. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ ഐതിഹാസിക പ്രസംഗത്തിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ സമാപനച്ചടങ്ങിലായിരുന്നു ഒബാമയുടെ വികാരനിര്‍ഭരമായ വാക്കുകള്‍.

വംശീയ അധിക്ഷേപങ്ങള്‍ക്കും അടിമത്വത്തിനുമെതിരെ ഒരു ജനതയെയാകെ സ്വപ്നം കാണാന്‍ പഠിപ്പിച്ച കിങ്ങിന്റെ ഉജ്ജ്വലമായ വാക്കുകള്‍ അമേരിക്കയെ മാറ്റിമറിച്ചുവെന്ന് അനുസ്മരണചടങ്ങില്‍ പങ്കെടുത്ത് ബില്‍ ക്‌ളിന്റണ്‍ പറഞ്ഞു. ജിമ്മി കാര്‍ട്ടര്‍, മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ കുടുംബാംഗങ്ങള്‍ തുടങ്ങിയവരും ആഘോഷങ്ങളില്‍ പങ്കെടുത്തു.
ആ സ്വപ്നം അമേരിക്കയുടെ വളര്‍ച്ചയില്‍ നാഴികക്കല്ല്: ഒബാമ;
Join WhatsApp News
vadakkan 2013-08-29 22:07:00
After all we are all Africans
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക