Image

സൗമ്യ വധം: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തിരിമറി

Published on 11 October, 2011
സൗമ്യ വധം: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തിരിമറി
തൃശൂര്‍: തമിഴ്‌നാട്‌ സ്വദേശിയുടെ പീഡനത്തിനിരയായി ട്രെയിനില്‍കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടം ചെയ്‌തതിലും തിരിമറി നടന്നതായി കോടതിയില്‍ നല്‍കിയ മൊഴിയില്‍ വ്യക്തമായി. പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്‌ മെഡിക്കല്‍ കോളജ്‌ ഫൊറന്‍സിക്‌ വിഭാഗം മേധാവിയായ ഡോ. ഷേര്‍ളി വാസുവല്ലെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന താനായിരുന്നുവെന്നും അസോഷ്യേറ്റ്‌ പ്രഫസര്‍ ഡോ. എ.കെ. ഉന്മേഷ്‌ കോടതിയില്‍ മൊഴി നല്‍കി. എന്നാല്‍ പ്രതിക്കെതിരെയുള്ള തെളിവായി പ്രോസിക്യൂഷന്‍ കോടതിയില്‍ നല്‍കിയത്‌ ഡോ. ഷേര്‍ളി വാസുവിന്റെ പോസ്‌റ്റ്‌മോര്‍ട്ടം സര്‍ട്ടിഫിക്കറ്റാണ്‌.

കേസില്‍ പ്രൊസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകള്‍ അനുസരിച്ച്‌ സൗമ്യയുടെ പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയതും റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചതും വകുപ്പ്‌ മേധാവിയായ ഡോ. ഷേര്‍ളി വാസുവാണ്‌. എന്നാല്‍ ഡോ. ഷേര്‍ളി വാസു അന്നേ ദിവസം ഗ്ലൗസുകള്‍ പോലും ധരിച്ചില്ലെന്നു പ്രൊസിക്യൂഷന്‍ നടത്തിയ ക്രോസ്‌ വിസ്‌താരത്തില്‍ ഡോ. ഉന്മേഷ്‌ വെളിപ്പെടുത്തി. ഫോറന്‍സിക്‌ വിഭാഗത്തില്‍ ഡോക്‌ടര്‍മാര്‍ തമ്മില്‍ ഏറെക്കാലമായി നടക്കുന്ന ശീതസമരമാണ്‌ സൗമ്യ വധക്കേസ്‌ വാദത്തില്‍ പ്രോസിക്യൂഷന്‌ എതിരായി വന്നത്‌. പ്രതിഭാഗത്തിന്‌ വേണ്ടി അഡ്വ. പി.എ. ശിവരാജനും ഷനോജ്‌ ചന്ദ്രനും ഹാജരായി. പ്രൊസിക്യൂഷന്‍ സാക്ഷികളെ കഴിഞ്ഞ ദിവസം വിസ്‌തരിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക